നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Mutual Funds vs Shares | മ്യൂച്വല്‍ ഫണ്ടും ഓഹരിയും തമ്മിലുള്ള വ്യത്യാസമെന്ത്?

  Mutual Funds vs Shares | മ്യൂച്വല്‍ ഫണ്ടും ഓഹരിയും തമ്മിലുള്ള വ്യത്യാസമെന്ത്?

  നല്ല കമ്പനികളുടെ ഓഹരികളില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ട്സ് വഴിയോ നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാൻ കഴിയും. ഇവ തമ്മിലുള്ള വ്യത്യാസം നോക്കാം...

  കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  • Share this:
   നിങ്ങൾ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വാങ്ങുന്നത് എവിടെ നിന്നാണ്? നിങ്ങളുടെ തോട്ടത്തിൽ നിന്നും കൃഷി ചെയ്യുകയാണോ അതോ അടുത്തുള്ള കടയിൽ നിന്നും വാങ്ങുകയാണോ ചെയ്യാറ്? നിങ്ങളുടെ തോട്ടത്തിൽ നിന്നും കൃഷി ചെയ്തെടുക്കുന്നത് മികച്ച തീരുമാനമാണെങ്കിലും നിങ്ങൾ അതിനായി ഒരുപാട് സമയം ചിലവിടേണ്ടതായി വരും. ഉദാഹരണത്തിന് വിത്ത് മുളപ്പിക്കാനും ചെടി നടാനും നിരന്തരം വെള്ളമൊഴിക്കാനും കീടങ്ങൾ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കാനും വളമിടാനുമൊക്കെ നിങ്ങൾക്ക് ഒരുപാട് സമയം മാറ്റിവെക്കേണ്ടി വരും. മാത്രമല്ല കഠിനാധ്വാനം ചെയ്യേണ്ടതായും വരും. ഇനി അടുത്തുള്ള കടയിൽ നിന്നും വാങ്ങുകയാണെങ്കിൽ പണം നൽകി വ്യത്യസ്തയിനം പച്ചക്കറികൾ നിങ്ങൾക്ക് വാങ്ങാം. അതിനായി ധാരാളം സമയമോ അധ്വാനമോ ചെലവഴിക്കേണ്ട കാര്യമില്ല. ഇത്പോലെ തന്നെയാണ് വിപണിയിൽ നിക്ഷേപിക്കുമ്പോഴും. നല്ല കമ്പനികളുടെ ഓഹരികളില്‍ (Share Market) നേരിട്ടോ മ്യൂച്വല്‍ ഫണ്ട്സ് (Mutual Funds) വഴിയോ നിക്ഷേപിച്ചു (Investment) കൊണ്ട് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാൻ കഴിയും.

   എന്താണ് മ്യൂച്വല്‍ ഫണ്ടും ഓഹരിയും?

   ഓഹരികളില്‍ നേരിട്ട് നടത്തുന്ന നിക്ഷേപം താരതമ്യേന ഉയര്‍ന്ന റിസ്ക്‌ ഉള്ളതാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ആയിരക്കണക്കിന് കമ്പനികളില്‍ നിന്ന് ചിലത് തെരഞ്ഞെടുക്കുക എന്നത് വലിയ പ്രയത്നം വേണ്ട കാര്യമാണ്. അങ്ങനെ തെരഞ്ഞെടുത്തു കഴിഞ്ഞാലും ഓരോ ഓഹരിയുടെയും പെര്‍ഫോമന്‍സ് നിങ്ങള്‍ ട്രാക്ക് ചെയ്യേണ്ടി വരും.

   അതേസമയം മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഹരികള്‍ തെരഞ്ഞെടുക്കുന്നത് വിദഗ്ധരായ ഫണ്ട് മാനേജര്‍മാരാണ്. ഫണ്ടിന്‍റേതല്ലാതെ, ഫണ്ടിനുള്ളിലെ വ്യക്തിഗത ഓഹരികളുടെ പെര്‍ഫോമന്‍സ് നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യേണ്ടതില്ല. ഓഹരി നിക്ഷേപത്തില്‍ ലഭിക്കാത്ത ഗ്രോത്ത്/ഡിവിഡന്‍റ് ഓപ്ഷനുകള്‍, ടോപ്പ്-അപ്പുകള്‍, സിസ്റ്റമാറ്റിക് വിത്ഡ്രോവലുകള്‍/ട്രാന്‍സ്ഫര്‍ എന്നിങ്ങനെയുള്ള ഇന്‍വെസ്റ്റ്‌മെന്‍റ് ഫ്ലെക്സിബിലിറ്റി നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിക്കും. അതിനു പുറമേ പതിവായി ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങളെ നിങ്ങൾക്ക് നേരിടാനും കഴിയും.

   ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാനുള്ള ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗമായാണ് മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കുന്നത്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് ധാരാളം ഗവേഷണവും അറിവും ആവശ്യമാണ്. സ്റ്റോക്ക് മാർക്കറ്റിൽ നേരിട്ട് നിക്ഷേപം നടത്താതെ സ്റ്റോക്ക് മാർക്കറ്റ് പ്രയോജനപ്പെടുത്താൻ നിങ്ങളെ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുന്നു.

   മ്യൂച്വൽ ഫണ്ട് ഹൗസ് പല നിക്ഷേപകരിൽ നിന്നും ഒരു ചെറിയ തുക എടുത്ത് സ്റ്റോക്ക് മാർക്കറ്റിലോ ഡെറ്റ് ഇൻസ്ട്രുമെന്റുകളിലോ നിക്ഷേപിക്കുകയും നിക്ഷേപകർക്ക് നല്ല വരുമാനം നേടാൻ സഹായിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഫണ്ട് ഹൗസുകൾ ഇതിന് ഫീസ് ഈടാക്കുന്നുണ്ട്. ഏത് ഫണ്ട് ഹൗസ് തിരഞ്ഞെടുക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കാം ഏറ്റവും കുറഞ്ഞ ഫീസുള്ള ഏജൻസി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും ഉത്തമം.

   Also Read- Mutual Funds | മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ? എങ്ങനെ അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാം?

   ആദ്യം നമുക്ക് ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പരിശോധിക്കാം. ഓഹരി വിപണിയില്‍ നമ്മള്‍ നേരിട്ടു പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്തു വാങ്ങണം, എത്ര വാങ്ങണം എന്നിങ്ങനെയുള്ള നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നത് നിക്ഷേപകന്‍ തന്നെയാണ്. സ്വാഭാവികമായും ഇത് വളരെ റിസ്‌കേറിയ കാര്യമാണ്. ഓഹരി വിപണിയുടെ വിജയനഷ്ടങ്ങൾ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും. എന്നാൽ മ്യൂച്ചല്‍ ഫണ്ടിന് ഇത്ര റിസ്ക് ഇല്ല. കാരണം ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും നിങ്ങൾക്ക് വ്യക്തമായ ധാരണയില്ലെങ്കില്‍ പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം സ്വീകരിക്കുന്നതുപോലെയാണ് ഇത്.

   നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നതിനാൽ നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.

   മ്യൂച്വല്‍ ഫണ്ടും ഓഹരി വിപണി അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാൽ നിക്ഷേപം നേരിട്ടല്ല എന്ന് മാത്രം. വൈവിധ്യമാര്‍ന്ന ഓഹരികളില്‍ പണം നിക്ഷേപിക്കാനുള്ള അവസരമാണ് മ്യൂച്വല്‍ ഫണ്ട് ഒരുക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക കമ്പനിയുടെയോ പ്രത്യേക മേഖലയുടെയോ തകര്‍ച്ച നിങ്ങളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കില്ല.

   വിപണിയെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ലെങ്കിൽ ആശങ്ക വേണ്ട. വിദഗ്ധരുടെ ഒരു പാനല്‍ തിരഞ്ഞെടുക്കുന്ന മികച്ച കമ്പനികളുടെ ഓഹരികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളായിരിക്കും മ്യൂച്വല്‍ ഫണ്ടുകള്‍. ഇതില്‍ സര്‍ക്കാര്‍ ബോണ്ടുകളും ഫണ്ടുകളും ഉണ്ടാകും. അതുകൊണ്ട് നിക്ഷേപത്തിന്റെ സുരക്ഷ ഓഹരി വിപണിയേക്കാള്‍ എത്രയോ കൂടുതലായിരിക്കും

   മ്യൂച്വൽ ഫണ്ടുകളും ഓഹരികളും രണ്ട് വ്യത്യസ്ത സാമ്പത്തിക ഉൽപ്പന്നങ്ങളാണ്, അവ പലപ്പോഴും സമാനമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് നിങ്ങൾക്ക് കൂടുതൽ അനുയോജ്യമായത് എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം അല്ലെങ്കിൽ ഒരു ഓഹരി വിപണി നിക്ഷേപത്തിനായുള്ള യാത്ര ആരംഭിക്കുമ്പോൾ നിക്ഷേപകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് ഈ ആശയ കുഴപ്പം. നിങ്ങൾക്ക് അനുയോജ്യമായത് എന്താണെന്ന് തീരുമാനിക്കാൻ ഓഹരിയെക്കുറിച്ചും മ്യൂച്വൽ ഫണ്ടുകളെ കുറിച്ചും ആദ്യം വ്യക്തമായി മനസിലാക്കണം.

   Also Read- Mutual Funds| മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ എന്തൊക്കെ?

   ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ പ്രതിനിധിയാണ് ഓഹരികൾ. ഇതിനർത്ഥം നിങ്ങൾ ഒരു ഷെയർഹോൾഡർ ആണെങ്കിൽ, നിങ്ങൾക്ക് കമ്പനിയിൽ ഒരു ഓഹരി ഉണ്ട് എന്നാണ്.

   കമ്പനികൾ അവരുടെ ബിസിനസ്സിനായി ഫണ്ട് ശേഖരിക്കാൻ രണ്ട് മാർഗങ്ങൾ അവലംബിക്കാറുണ്ട്. ഒന്നുകിൽ അവർക്ക് ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് കടം വാങ്ങാം, അല്ലെങ്കിൽ കടം ഉയർത്താം. അല്ലെങ്കിൽ അവർക്ക് പൊതുജനങ്ങളിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ കഴിയും. കമ്പനിയുടെ ഓഹരികൾ അവർ പൊതുജനത്തിന് വിൽക്കുന്നു ഇതിലൂടെ മൂലധനം സ്വരൂപിക്കുന്നു. ആയതിനാൽ കമ്പനിക്ക് നഷ്ടമായാലും ലാഭമായാലും അത് നിക്ഷേപകരെ ബാധിക്കും.

   മറുവശത്ത്, മ്യൂച്വൽ ഫണ്ടുകൾ വിവിധ നിക്ഷേപകരുടെ പണം ശേഖരിച്ച് വിവിധ കമ്പനികളിൽ നിക്ഷേപിക്കുന്ന രീതിയാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ഒരു അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) അല്ലെങ്കിൽ ഒരു ഫണ്ട് ഹൗസ് ഉണ്ടാകും. ലളിതമായി പറഞ്ഞാൽ, ഓഹരികൾ ഒരു ബിസിനസ്സിന്റെ ഭാഗമാണ്, അതേസമയം മ്യൂച്വൽ ഫണ്ടുകൾ മറ്റ് അസറ്റ് ക്ലാസുകൾക്കിടയിൽ ഓഹരികളിൽ നിക്ഷേപിക്കുന്ന ഒരു സഞ്ചിത നിക്ഷേപ രീതിയാണ്.

   മ്യൂച്വൽ ഫണ്ടുകൾ vs സ്റ്റോക്കുകൾ: ഏതാണ് മികച്ച നിക്ഷേപം?

   നിക്ഷേപിക്കാൻ ഒരുങ്ങുന്നതിനു മുൻപ് ഈ വ്യത്യാസങ്ങൾ മനസിലാക്കാം.

   ഓഹരികളിൽ നേരിട്ടുള്ള നിക്ഷേപം നടക്കുന്നു. മ്യൂച്വൽ ഫണ്ടുകളിൽ പരോക്ഷ നിക്ഷേപം നടക്കുന്നു. ഓഹരികളിൽ നിങ്ങൾക്ക് ഒരു സമയത്ത്, ഒരു പ്രത്യേക വിഹിതം മാത്രമേ വാങ്ങാൻ കഴിയൂ. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപത്തോടെ നിങ്ങൾക്ക് വൈവിധ്യമാർന്ന ഓഹരികൾ സ്വന്തമാക്കാം.

   ഓഹരികളിൽ നിക്ഷേപത്തിന്റെ നിയന്ത്രണം നിങ്ങൾ നേരിട്ട് നടത്തണം. അതായത് എല്ലാ കാര്യങ്ങൾക്കും ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ നേരിട്ട് ഉത്തരവാദിയാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള സ്റ്റോക്കുകൾ ട്രേഡ് ചെയ്യാനോ എക്സിറ്റ് ചെയ്യാനോ തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ടുകളിൽ നിയന്ത്രണം നിങ്ങളുടെ കൈയിലായിരിക്കില്ല., കൂടാതെ നിക്ഷേപിച്ച ഏതെങ്കിലും പ്രത്യേക സ്റ്റോക്കുകളിൽ നിന്ന് പുറത്തുകടക്കാൻ നിങ്ങൾക്ക് അവകാശമില്ല.

   ഓഹരികളിൽ ഒരു സ്ഥിരമായ നിക്ഷേപത്തിന് ഓപ്‌ഷനല്ല, കാരണം വിലകൾ പതിവായി മാറിക്കൊണ്ടിരിക്കും. നിങ്ങൾ നിരന്തരം വിലകൾ നിരീക്ഷിക്കേണ്ടതുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങൾക്ക് നിശ്ചിത പ്രതിമാസ നിക്ഷേപ പദ്ധതിയിൽ (SIP) നിക്ഷേപിക്കാം.

   Also Read- Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ട്? വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ?

   ഇനി നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിലാണോ ഓഹരികളിലാണോ നിക്ഷേപിക്കാൻ പോകുന്നത്? നിങ്ങൾക്ക് വിപണിയെക്കുറിച്ച് അറിയില്ലെങ്കിലോ വിദഗ്ദ്ധ ഉപദേശം ആവശ്യമാണെങ്കിലോ സ്ഥിരമായ വരുമാനം ലക്ഷ്യമിടുന്നുണ്ടെങ്കിലോ മ്യൂച്വൽ ഫണ്ടുകൾ ഒരു മികച്ച നിക്ഷേപമാണെന്ന് പറയാം. എന്നാൽ, നിങ്ങളുടെ കയ്യിൽ ധാരാളം സമയമുണ്ടെങ്കിലും നിങ്ങൾ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ഒരാളാണെങ്കിലും ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതാവും അഭികാമ്യം.
   Published by:Anuraj GR
   First published:
   )}