സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്ന് ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സമ്പ്രദായത്തില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടത്തുന്നത്.
advertisement
Also Read- അടുത്ത സാമ്പത്തിക വർഷം 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; റബറിന്റെ തറ വില 170 രൂപയാക്കി
Also Read- എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ്; ജൂലായിൽ കെ ഫോൺ; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. മൂന്നുപുതിയ കാര്യങ്ങള്‍ കൂടി ഈ പദ്ധതിയില്‍ ചേര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Also Read- kerala Budget 2021| നിയമസഭയിലും പുറത്തും; ചില ബജറ്റ് ദിന കാഴ്ചകൾ
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറിനുളളില്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുളള പദ്ധതി ഈ സ്‌കീമിന് കീഴില്‍ വരുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും.