TRENDING:

ഇൻഡി​ഗോയുടെ മാതൃകമ്പനിയുടെ 8 ശതമാനത്തോളം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു; മൂല്യം 7500 കോടിയോളം

Last Updated:

ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാളിന്റെ കുടുംബമാണ് മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ 5 ശതമാനം മുതൽ 8 ശതമാനം വരെ ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻഡി​ഗോയുടെ മാതൃകമ്പനിയുടെ 8 ശതമാനത്തോളം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു. 7500 കോടിയോളം മൂല്യം വരുന്ന ഓഹരിയാണ് വിൽക്കാനൊരുങ്ങുന്നത്. ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാളിന്റെ കുടുംബമാണ് മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ 5 ശതമാനം മുതൽ 8 ശതമാനം വരെ ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഇന്റർഗ്ലോബിൽ രാകേഷ് ഗാങ്‌വാളിന് 13.23 ശതമാനം ഓഹരിയും ഭാര്യ ശോഭ ഗാങ്‌വാളിന് 2.99 ശതമാനം ഓഹരിയും ഉണ്ട്. കമ്പനിയുടെ 13.5 ശതമാനം ഓഹരി കൈവശം വെച്ചിരിക്കുന്നത് ചിങ്കർപൂ ഫാമിലി ട്രസ്റ്റാണ്.

Also Read-ഇന്ത്യയിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 2023 സാമ്പത്തിക വർഷം യുഎഇ നാലാമത്

ജൂലൈ 15ന് ലോക്ക് ഇൻ പീരിയഡ് ആരംഭിക്കുമ്പോൾ ഗാങ്‌വാൾ കുടുംബം ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ ശോഭ ഗാങ്‌വാൾ കമ്പനിയിലെ തന്റെ ഓഹരികൾ നാലു ശതമാനം വെട്ടിക്കുറച്ചിരുന്നു.

advertisement

ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളോട് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിനോടും ഗാങ്‌വാൾ കുടുംബത്തിന്റെ പ്രതിനിധിയോടും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പ്രതികരണം തേടിയെങ്കിലും ഇവർ പ്രതികരിച്ചില്ല.

Also Read-ITR | 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നത് എങ്ങനെ?

2022 ഫെബ്രുവരി മാസത്തിലാണ് കമ്പനിയുടെ ബോർഡിൽ നിന്ന് രാകേഷ് ഗാങ്‌വാൾ രാജി വെച്ചത്. അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയിലെ തന്റെ ഓഹരികൾ വിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

advertisement

രാകേഷ് ഗാങ്‌വാളും രാഹുൽ ഭാട്ടിയയും ചേർന്നാണ് 2006ൽ ഇൻഡിഗോ സ്ഥാപിച്ചത്. 2020-ന്റെ തുടക്കത്തിൽ കമ്പനിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനിലെ ചില നിയമങ്ങൾ പരിഷ്‌കരിക്കാൻ ശ്രമിച്ചപ്പോളാണ് ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് രാകേഷ് ഗാങ്‌വാൾ കമ്പനിയുടെ ബോർഡിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഇൻഡി​ഗോയുടെ മാതൃകമ്പനിയുടെ 8 ശതമാനത്തോളം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു; മൂല്യം 7500 കോടിയോളം
Open in App
Home
Video
Impact Shorts
Web Stories