ITR | 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നത് എങ്ങനെ?
- Published by:Anuraj GR
- trending desk
Last Updated:
2023-24 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
2023-24 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. ഒരു വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.
ഐടിആർ ഫയൽ ചെയ്യുന്നതിനായി നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോം 26 എഎസ്, നിക്ഷേപം എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ തെളിവുകൾ, റെന്റൽ എഗ്രിമെന്റ്, സെയിൽ ഡീഡ്, ഡിവിഡന്റ് വാറന്റുകൾ എന്നിവ പോലുള്ള ചില പ്രധാനപ്പെട്ട രേഖകൾ ആവശ്യമാണ്.
2023-24 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ്പ് 1 : നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
advertisement
സ്റ്റെപ്പ് 2 : ഡാഷ്‌ബോർഡിൽ, ഇ-ഫയൽ സെലക്ട് ചെയ്ത് , ഇൻകം ടാക്സ് റിട്ടേൺസ് ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ ഫയൽ ഇൻകം ടാക്സ് റിട്ടേൺ എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3 : അസസ്മെന്റ് ഇയർ എന്നത് 2023–24 ആയി തിരഞ്ഞെടുത്ത് മോഡ് ഓഫ് ഫയലിങ്ങ് എന്നത് ഓൺലൈൻ എന്ന് തിരഞ്ഞെടുക്കുക. തുടർന്ന് continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4 : നിങ്ങൾ ആദായനികുതി റിട്ടേൺ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ റെസ്യൂം ഫയലിങ്ങ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സേവ് ചെയ്തിട്ടുള്ള റിട്ടേണിനു പകരം പുതിയ റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ സ്റ്റാർട്ട് ന്യൂ ഫയലിങ്ങ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
advertisement
സ്റ്റെപ്പ് 5 : നിങ്ങൾക്ക് ബാധകമായ സ്റ്റാറ്റസ് തിരഞ്ഞെടുത്ത് continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6 : ആദായ നികുതി റിട്ടേൺ ഏതു ടൈപ്പ് ആണ് എന്നു തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്:
1. ഏത് ഐടിആർ ആണ് ഫയൽ ചെയ്യേണ്ടത് എന്നറിയാമെങ്കിൽ ഐടിആർ ഫോം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
2. ഏത് ഐടിആർ ആണ് ഫയൽ ചെയ്യേണ്ടത് എന്ന കാര്യം നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, Help me decide which ITR Form to file എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് continue ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ശരിയായ ഐടിആർ ഏതാണെന്ന് മനസിലാക്കാൻ സാധിക്കും. തുടർന്ന് നിങ്ങൾക്ക് ഐടിആർ ഫയൽ ചെയ്യുന്നത് തുടരാം.
advertisement
സ്റ്റെപ്പ് 7 : ഐടിആർ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ആവശ്യമായ ഡോക്യുമെന്റുകൾ ഏതൊക്കെയാണെന്ന് മനസിലാക്കി Let’s Get Started എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 8 : ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാരണം തിരഞ്ഞെടുത്ത് continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 9 : നിങ്ങൾ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പേഴ്സണൽ ഇൻഫർമേഷൻ സെക്ഷനിൽ, ‘Yes’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ പുതിയ നികുതി വ്യവസ്ഥയിൽ ചില കിഴിവുകളും ഇളവുകളും ലഭ്യമല്ല എന്ന പോപ്പ്-അപ്പ് പ്രത്യക്ഷപ്പെടും. ഈ വിവരങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ മുൻകൂട്ടി പൂരിപ്പിച്ച ഡാറ്റ പരിശോധിച്ചതിനു ശേഷം ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യുക. ആവശ്യമെങ്കിൽ remaining / additional data എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഓരോ സെക്ഷന്റെയും അവസാനം Confirm എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
advertisement
സ്റ്റെപ്പ് 10 : വിവിധ സെക്ഷനുകളിലായി, നിങ്ങളുടെ വരുമാനവും നികുതിയിൽ ഇളവ് ലഭിക്കേണ്ടതിന് ആവശ്യമായ വിശദാംശങ്ങളും നൽകുക. എല്ലാ കാര്യങ്ങളും പൂരിപ്പിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചതിനു ശേഷം continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 10 A : നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നികുതി ബാധ്യതയുണ്ടെങ്കിൽ total tax liability എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതേത്തുടർന്ന്, നിങ്ങൾ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ടാക്സ് കമ്പ്യൂട്ടേഷൻ എങ്ങനെയാണെന്ന് മനസിലാക്കാം. നികുതി ബാധ്യതയുണ്ടെങ്കിൽ ഈ പേജിന്റെ ചുവടെ നിങ്ങൾക്ക് പേ നൗ, ലേറ്റർ എന്നീ ഓപ്ഷനുകൾ കാണാം.
advertisement
സ്റ്റെപ്പ് 10 B : നികുതി ബാധ്യത ഇല്ലെങ്കിലോ റീഫണ്ട് ലഭിക്കേണ്ടതുണ്ടെങ്കിലോ പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്യുക. ടാക്സ് കംപ്യൂട്ടേഷന്റെ അടിസ്ഥാനത്തിൽ, നികുതി ബാധ്യത ഇല്ലെങ്കിലോ റീഫണ്ട് ഉണ്ടെങ്കിലോ, നിങ്ങൾക്ക് Preview and Submit Your Return page എന്ന് ഓപ്ഷൻ കാണാനാകും.
സ്റ്റെപ്പ് 11 : Pay Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഇ-പേ ടാക്സ് സർവീസിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും. അതിനു ശേഷം continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
advertisement
സ്റ്റെപ്പ് 12 : ഇ-ഫയലിംഗ് പോർട്ടലിലൂടെ പണമടച്ചതിന് ശേഷം, അത് സ്ഥിരീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ കാണാം. ഐടിആർ ഫയലിംഗ് പൂർത്തിയാക്കാൻ റിട്ടേൺ ഫയലിംഗ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 13 : പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 14 : പ്രിവ്യൂ ആൻഡ് സബ്മിറ്റ് യുവർ റിട്ടേൺ പേജിൽ, ഡിക്ലറേഷൻ ചെക്ക്ബോക്‌സ് തിരഞ്ഞെടുത്ത് Proceed to Preview എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 15 : നിങ്ങളുടെ റിട്ടേൺ പ്രിവ്യൂ ചെയ്‌ത് Proceed to Validation എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 16 : വാലിഡേഷൻ പൂർത്തിയായാൽ, Submit your Return page എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം, Proceed to Verification എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 17 : Complete your Verification page എന്ന പേജിൽ, continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 18 : ഇ-വേരിഫൈ പേജിൽ, റിട്ടേൺ ഇ-വേരിഫൈ ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ റിട്ടേൺ ഇ-വേരിഫൈ ചെയ്‌തുകഴിഞ്ഞാൽ, ട്രാൻസാക്ഷൻ ഐഡിയും അക്‌നോളജ്‌മെന്റ് നമ്പറും സഹിതം ഒരു നോട്ടിഫിക്കേഷൻ കാണാം. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും നിങ്ങൾക്ക് ഒരു വേരിഫിക്കേഷൻ മേസേജും ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 12, 2023 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ITR | 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നത് എങ്ങനെ?