7140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ ദിവസം പവന് 720 രൂപ കുറഞ്ഞിരുന്നു. 58000 കടന്ന് കുതിച്ചിരുന്ന സ്വർണവിലയിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഡിസംബര്‍ രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്ന പ്രവണതയായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി കൂടിയും കുറഞ്ഞും സ്വർണനിരക്ക് സ്ഥിരതയില്ലാത്ത മുന്നേറുന്ന കാഴ്ചയാണ് കാണാനാവുന്നത്.
നവംബർ 11, 12 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 2,648 ഡോളറായാണ് കുറഞ്ഞത്.
advertisement
സ്വർണത്തിന്റെ ഭാവി വിലകളും കുറഞ്ഞിരിക്കുകയാണ്. സ്വർണത്തിന്റെ ഭാവി വില 1.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,675.80 ഡോളറായി.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
Also Read: Kerala Gold Price 16 Dec: മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നേരത്തെ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.