കഴിഞ്ഞ ദിവസം പവന് 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 58000 കടന്ന് കുതിച്ചിരുന്ന നിരക്ക് കഴിഞ്ഞ ദിവസങ്ങളിലായി ഇടിയുകയാണ്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിപണിയിൽ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്.
Also Read: Kerala Gold Price Dec 17: സ്വർണവിലയിൽ നേരിയ മുന്നേറ്റം; ഇന്നത്തെ നിരക്ക്
നവംബർ 11, 12 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി.സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 2,648 ഡോളറായാണ് കുറഞ്ഞത്. സ്വർണത്തിന്റെ ഭാവി വിലകളും കുറഞ്ഞിരിക്കുകയാണ്. സ്വർണത്തിന്റെ ഭാവി വില 1.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,675.80 ഡോളറായി.
advertisement