സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 5840 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2600 ഡോളറിന് താഴേക്ക് വീണ ശേഷം അല്‍പ്പം കയറി. നിലവില്‍ 2610 ഡോളറാണ് ഔണ്‍സ് വില. ബിറ്റ് കോയിന്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചിരുന്നു എങ്കിലും ഇന്ന് 101169 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.
advertisement
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.