ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. 1,26,920 രൂപയായിരുന്നു അന്നത്തെ വിപണി നിരക്ക്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെ വൈകുന്നേരമാണ്. 1,10,200 രൂപയായിരുന്നു ഇന്നലെ വൈകുന്നേരത്തെ വിപണി നിരക്ക്.
ഇന്നലെ രാവിലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,13,400 രൂപയായിരുന്നു ആദ്യത്തെ വില പിന്നീട് 1,11,400 രൂപയായി കുറയുകയും ഉച്ചയ്ക്ക് ശേഷം വീണ്ടും 1,10,200 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. കുറേ കാലങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണത്തിന് ഇത്രയും വിലയിടിവ് സംഭവിക്കുന്നത്.
advertisement
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ പണപ്പെരുപ്പം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക ഞെരുക്കവും ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും കൂടാണ് സാധ്യത.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 20, 2026 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | പെരുന്നാൾ കച്ചവടം കളറാകുമോ? ഇന്നത്തെ സ്വർണവില അറിയാം
