മാർച്ച് മാസം തുടക്കത്തിൽ സ്വർണവില എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ എത്തിയിരുന്നു. മാർച്ച് ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,26,920 രൂപയായിരുന്നു കേരളത്തിലെ നിരക്ക്. അവിടെ നിന്നാണ് ഇപ്പോൾ പവന് ഏകദേശം 19,880 രൂപയുടെ കുറവ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,840 രൂപയും, പവന് 1,19,120 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,172 രൂപയും പവന് 89,376 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 259.90 രൂപയും കിലോഗ്രാമിന് 2,59,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.
advertisement
മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,20,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. എണ്ണവില വീണ്ടും ഉയരുവാണെങ്കിൽ സ്വർണവില ഇനിയും ഇടിയാൻ ആണ് സാധ്യത.
ഇസ്രയേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ എന്ത് മാറ്റം സംഭവിക്കും എന്നത് പ്രവചനാതീതമായിരിക്കുകയാണ്. മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയോടെ കൂടുകയും ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ സ്വർണവിലയെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
