ഇന്നത്തെ സ്വര്‍ണ വിലയില്‍ 3 ശതമാനം ജിഎസ്‌ടി, ഹോള്‍മാര്‍ക്ക് ചാര്‍ജായ 45 രൂപ, പണിക്കൂലി എന്നിവ കണക്കാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 61,475 രൂപ നല്‍കണം . ഒരു ഗ്രാമിന് 7725 രൂപയും വേണം. പണിക്കൂലിയിലെ ചെറിയ വ്യത്യാസം തുകയിലും മാറ്റം വരുത്താം.ഇന്നത്തെ വെള്ളി വില ഗ്രാമിന് 91.50 രൂപയും കിലോഗ്രാമിന് 91,500 രൂപയുമാണ്
കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 56,800 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.പുതുവർഷവും ക്രിസ്മസും അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. ആഗോള സ്വര്‍ണവില ഔണ്‍സിന് 2622.90 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.
advertisement
Also Read: Gold Price Dec 27: എന്റെമ്മോ! സാധാരണക്കാർ ഇനി എന്തു ചെയ്യും; വീണ്ടും കുതിച്ചുയർന്ന് സ്വർണവില
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.