TRENDING:

Kerala State Lotteries | സംസ്ഥാനത്ത് ലോട്ടറി വില വര്‍ധിപ്പിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ

Last Updated:

നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന പ്രതിവാര ലോട്ടറി (Kerala State Lotteries) ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചേക്കും (Lottery ticket price increase). നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും.
advertisement

Also Read- Akshaya AK 534, Kerala Lottery Results | അക്ഷയ AK 534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്‍ക്കുമ്പോള്‍ 3 ലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്. ടിക്കറ്റ് വില 10 രൂപ വര്‍ധിക്കുന്നതോടെ അതിന്റെ എണ്ണം കൂട്ടും. ലോട്ടറി വില്‍പനക്കാരന്റെ വരുമാനവും ഉയരും. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് തിടുക്കപ്പെട്ട് വിലവര്‍ധന നടപ്പാക്കേണ്ടതില്ല എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ധന വില്‍പ്പനയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ലോട്ടറി തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ വിലവര്‍ധനവ് തൊഴിലാളികളുടെ വരുമാനം കൂട്ടുമെന്നാണ് വകുപ്പ് പറയുന്നത്.

advertisement

Also Read- Sthree Sakthi SS-298, Kerala Lottery Result | സ്ത്രീശക്തി SS-298 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

40 രൂപയുടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ വില്‍പ്പനക്കാരന് 7.50 രൂപയാണ് ലഭിക്കുന്നത്. ടിക്കറ്റ് വില 50 ആകുന്നതോടെ കമ്മിഷന്‍ 8.64 രൂപയാകും. 100 ടിക്കറ്റ് വില്‍ക്കുമ്പോള്‍ 124 രൂപ അധികം വില്‍പ്പനക്കാരന് ലഭിക്കും.

Also Read- Win Win W 653 Kerala Lottery Results | വിന്‍ വിന്‍ W 653 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

advertisement

സംസ്ഥാനത്ത് എല്ലാ വര്‍ഷവും ആറു ബമ്പർ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. ടിക്കറ്റ് വില 300 രൂപയായിട്ടും മുഴുവന്‍ വിറ്റുപോകുന്ന ഇത്തരം ബമ്പർ ലോട്ടറികളിലൂടെയാണ് വകുപ്പിന് ഏറെ ലാഭം ലഭിക്കുന്നത്. ഓണം ബമ്പര്‍ വില്‍പ്പനയില്‍ മാത്രം 39 കോടി രൂപയായിരുന്നു വകുപ്പിന്റെ ലാഭം. വില്‍പ്പനവഴി ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം സമ്മാനമായി നല്‍കുന്നുണ്ട്.

Also Read- Nirmal NR-261, Kerala Lottery Result | നിര്‍മല്‍ NR-261 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

advertisement

പ്രതിവാര ലോട്ടറിയില്‍ നിന്ന് ലാഭം മൂന്നര ശതമാനമേ ഉള്ളൂ. 2017 മുതല്‍ 2021 വരെ ലോട്ടറിയില്‍നിന്നുമാത്രം സര്‍ക്കാരിന് ലഭിച്ച ലാഭം 5603 കോടി രൂപയാണ്. 2017 മുതല്‍ 2020വരെ ശരാശരി 1700 കോടി വീതം ലാഭമുണ്ടായി. 2020-21-ല്‍ കോവിഡ് കാരണം ലാഭം 472 കോടിയായി.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala State Lotteries | സംസ്ഥാനത്ത് ലോട്ടറി വില വര്‍ധിപ്പിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories