TRENDING:

'14-ാം വയസില്‍ തുടങ്ങിയ ആദ്യ ബിസിനസ് അമ്മ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞു'; അനുഭവം പങ്കിട്ട് ശതകോടീശ്വരന്‍

Last Updated:

തന്റെ ഈ ബിസിനസ് സംരംഭത്തെപ്പറ്റി മനസിലാക്കിയ അമ്മ ഒരു ദിവസം തന്റെ ഫോണുകളെല്ലാം എടുത്ത് ടോയ്‌ലറ്റിട്ട് ഫ്‌ളഷ് ചെയ്തുവെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകളൊന്നും മുന്നോട്ടുള്ള യാത്രയില്‍ തന്നെ ബാധിച്ചില്ലെന്ന് നിഖില്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രമുഖ ഓഹരി ബ്രോക്കിംഗ് കമ്പനിയായ സെറോദയുടെ സഹസ്ഥാപകനാണ് നിഖില്‍ കാമത്ത്. ഫിനാന്‍സ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തി ശതകോടീശ്വരന്‍മാരുടെ പട്ടികയിലുള്‍പ്പെട്ടയാളുകൂടിയാണ് ഇദ്ദേഹം. ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന സമയത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും തന്റെ ജൈത്രയാത്രയെക്കുറിച്ചും തുറന്ന് പറയുകയാണ് അദ്ദേഹം ഇപ്പോള്‍. ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസുതുറന്നത്.
News18
News18
advertisement

പതിനഞ്ചാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണ് നിഖില്‍. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. ഉപദേശങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത വാശിക്കാരനായ കുട്ടിയായിരുന്നു താന്‍ എന്ന് നിഖില്‍ പറഞ്ഞു. സ്‌കൂളിലേക്ക് പോകുന്നത് തന്നെ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താനൊരു ബിസിനസ് സംരംഭം ആരംഭിച്ചതെന്ന് നിഖില്‍ പറഞ്ഞു. 14-ാം വയസില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വില്‍ക്കുന്ന സംരംഭമാണ് താന്‍ ആരംഭിച്ചതെന്ന് നിഖില്‍ പറഞ്ഞു. എന്നാല്‍ തന്റെ ഈ സംരംഭത്തിന് ആയുസ് കുറവായിരുന്നുവെന്നും നിഖില്‍ പറഞ്ഞു.

advertisement

തന്റെ ഈ ബിസിനസ് സംരംഭത്തെപ്പറ്റി മനസിലാക്കിയ അമ്മ ഒരു ദിവസം തന്റെ ഫോണുകളെല്ലാം എടുത്ത് ടോയ്‌ലറ്റിട്ട് ഫ്‌ളഷ് ചെയ്തുവെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകളൊന്നും മുന്നോട്ടുള്ള യാത്രയില്‍ തന്നെ ബാധിച്ചില്ലെന്ന് നിഖില്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച നിഖില്‍ ഒരു കോള്‍ സെന്ററില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയ്ക്ക് കയറി. ജോലിയിലെ ഇടവേള സമയത്ത് അദ്ദേഹം സ്റ്റോക്ക് ട്രേഡിംഗിനെപ്പറ്റി പഠിക്കാന്‍ തുടങ്ങി. കൂടാതെ തന്റെ സഹപ്രവര്‍ത്തകരുടെ നിക്ഷേപങ്ങളും കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു മുതല്‍ക്കൂട്ടായി.

advertisement

2010ലാണ് സഹോദരന്‍ നിതിന്‍ കാമത്തുമായി ചേര്‍ന്ന് നിഖില്‍ സെറോദ എന്ന ഓഹരി ബ്രോക്കിംഗ് കമ്പനി ആരംഭിച്ചത്. റീടെയ്ല്‍ സ്റ്റോക്ക് ട്രേഡിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സെറോദയ്ക്ക് സാധിച്ചു.

പാരമ്പര്യേതര പാത തെരഞ്ഞെടുത്തതാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ തന്നെ സഹായിച്ചതെന്നാണ് നിഖില്‍ പറയുന്നത്. കൂടാതെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങളും താന്‍ പഠിച്ചതെന്ന് നിഖില്‍ പറഞ്ഞു.

വിജയങ്ങള്‍ നേടുമ്പോഴും ലാളിത്യം കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തനിക്ക് ചുറ്റുമുള്ളവരില്‍ നിന്ന് ഇപ്പോഴും താന്‍ അറിവുകള്‍ നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

Summary: Nikhil Kamath, the co-founder of Zerodha, one of India’s largest stockbroking platforms, has carved a unique path in the world of finance. Known for his unconventional journey, Kamath, now 38, reflected on his early struggles and entrepreneurial spirit during a recent conversation with LinkedIn CEO Ryan Roslansky.

മലയാളം വാർത്തകൾ/ വാർത്ത/Money/
'14-ാം വയസില്‍ തുടങ്ങിയ ആദ്യ ബിസിനസ് അമ്മ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞു'; അനുഭവം പങ്കിട്ട് ശതകോടീശ്വരന്‍
Open in App
Home
Video
Impact Shorts
Web Stories