റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ അനറോക്ക് നടത്തിയ സർവേയിൽ പങ്കെടുത്ത 65% സ്ത്രീകളും റിയൽ എസ്റ്റേറ്റിലും 20 % സ്ത്രീകൾ ഓഹരികളിലും 8 % മാത്രം സ്ത്രീകൾ സ്വർണ്ണത്തിലും നിക്ഷേപിക്കാനാണ് താത്പര്യപ്പെടുന്നത്. 7% സ്ത്രീകൾ ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്താൻ ഇഷ്ടപ്പെടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read- സ്വർണത്തിൽ കുളിച്ച് ഒഡിഷ; മൂന്ന് ജില്ലകളിൽ സ്വർണ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്
സർവേയിൽ 5,500ഓളം പേരാണ് പങ്കെടുത്തത്. ഇതിൽര 50% പേരും സ്ത്രീകളാണ്. 83 ശതമാനം സ്ത്രീകളും 45 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. “45-90 ലക്ഷം രൂപ ബജറ്റിലുള്ള വീടുകളാണ് 36 ശതമാനം സ്ത്രീകൾക്കും താത്പര്യം. 27 ശതമാനം പേർ 90 ലക്ഷം മുതൽ 1.5 കോടി രൂപ വരെ വിലയുള്ള പ്രീമിയം വീടുകളാണ് ഇഷ്ടപ്പെടുന്നത്. 20 ശതമാനം പേരും ഒന്നരക്കോടിയിൽ കൂടുതൽ വിലയുള്ള ആഡംബര വീടുകളാണ് ഇഷ്ടപ്പെടുന്നത്,” അനറോക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
advertisement
Also Read- മറ്റു പെൻഷനില്ലേ? 60 വയസ് കഴിഞ്ഞവർക്കായി പിഎം വയവന്ദന യോജന; അവസാന തീയതി മാർച്ച് 31
അനാറോക്ക് ഗ്രൂപ്പ് വൈസ് ചെയർമാൻ സന്തോഷ് കുമാർ പറയുന്നത് അനുസരിച്ച്, “കഴിഞ്ഞ പത്ത് വർഷം കൊണ്ട് സ്ത്രീകൾ ഒരു പ്രധാന റെസിഡൻഷ്യൽ “റിയൽ എസ്റ്റേറ്റ്” വാങ്ങലുകാരുടെ വിഭാഗമായി ഉയർന്നുവന്നിട്ടുണ്ട്, പ്രത്യേകിച്ച് നഗരങ്ങളിൽ ഇത് പുതിയ ട്രെൻഡ് രൂപപ്പെടുത്തുന്നു. വലിയ വീടുകൾ, റെഡി-ടു-മൂവ് പ്രോപ്പർട്ടികൾ മുതൽ അവർക്ക് എന്താണ് വേണ്ടതെന്ന് അവർക്ക് കൃത്യമായി അറിയാം ” കുമാർ കൂട്ടിച്ചേർത്തു.
കൂടുതൽ സ്ത്രീകൾ ഇപ്പോൾ നിക്ഷേപത്തിനായി വസ്തു വാങ്ങുന്നുണ്ട്. സർവേ പ്രകാരം ഉപയോഗത്തിനും നിക്ഷേപത്തിനുമായി സ്ത്രീകൾ വസ്തുവകകൾ വാങ്ങുന്നതിന്റെ അനുപാതം മുൻ സർവേയിൽ നിന്ന് വ്യത്യസ്തമാണ്.വിപണിമൂല്യം കൂടുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുമാണ് സ്ത്രീകൾ റിയൽ എസ്റ്റേറ്റ് മേഖലയെ കാണുന്നത്.