സ്വർണത്തിൽ കുളിച്ച് ഒഡിഷ; മൂന്ന് ജില്ലകളിൽ സ്വർണ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്

Last Updated:

മൂന്നു ജില്ലകളിലെ 9 ഇടങ്ങളിലാണ് സ്വർണശേഖരം കണ്ടെത്തിയത്

ഭുവനേശ്വർ: ഒഡീഷയിൽ മൂന്നിടങ്ങളില്‍ സ്വർണ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നടത്തിയ സർവേയിലാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്. സംസ്ഥാനത്തെ ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണശേഖരം കണ്ടെത്തിയതെന്ന് സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രി പ്രഫുല്ല മല്ലിക് പറഞ്ഞു. ധെങ്കനാൽ എംഎൽഎ സുധീർ കുമാർ സമലിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കിയോഞ്ജർ ജില്ലയിലെ നാല് സ്ഥലങ്ങളിലും മയൂർഭഞ്ചിലെ നാലിടങ്ങളിലും ദിയോഗഢിലെ ഒരു സ്ഥലത്തുമാണ് സ്വർണശേഖരം കണ്ടെത്തിയത്. ദിമിരിമുണ്ട, കുശാകല, ഗോതിപൂർ, ഗോപൂർ, ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, അഡാസ് എന്നിവയാണ് ഈ പ്രദേശങ്ങൾ.
1970 കളിലും 1980 കളിലുമാണ് ഈ പ്രദേശങ്ങളിൽ ആദ്യം സർവേകൾ നടത്തിയത്. എന്നാൽ സർവേയിലെ കണ്ടെത്തലുകൾ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജിഎസ്‌ഐ ഈ പ്രദേശത്ത് ഒരു പുതിയ സർവേ നടത്തി.
advertisement
നിലവിൽ, ഇന്ത്യയിൽ മൂന്ന് സ്വർണ ഖനികൾ പ്രവർത്തിക്കുന്നുണ്ട്. കർണാടകയിലെ ഹട്ടി, ഉട്ടി ഖനികൾ, ജാർഖണ്ഡിലെ ഹിരാബുദിനി ഖനി എന്നിവയാണവ. പ്രതിവർഷം 1.6 ടണ്ണാണ് ഇന്ത്യയുടെ നിലവിലെ സ്വർണ ഉത്പാദനം. സ്വർണത്തിന്റെ ഡിമാൻഡും വിലയും വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് സ്വർണ ഉത്പാ​ദനം വർദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
കഴിഞ്ഞ വർഷം, നീതി ആയോഗ് രാജ്യത്തെ സ്വർണ ഖനികൾ കണ്ടെത്തുന്നതിനായി ഒരു പഠനം നടത്തിയിരുന്നു. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഇപ്പോളത്തെ ആകെ സ്വർണ ശേഖരം 70.1 ടൺ ആണ്. ദക്ഷിണേന്ത്യയിലാണ് വലിയ തോതിൽ സ്വർണ ശേഖരം സ്ഥിതി ചെയ്യുന്നത്. ഇതിൽ 88 ശതമാനവും കർണാടകയിൽ മാത്രമാണ്. പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ സ്വർണ ഉത്പാദനം പ്രതിവർഷം 20 ടണ്ണായി ഉയർത്താൻ കഴിയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
2020 ൽ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ നിന്നും 3000 ടണ്ണോളം വരുന്ന സ്വർണ ശേഖരം കണ്ടെത്തിയിരുന്നു. ഇത് അന്നത്തെ ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടിയായിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സ്വർണം കണ്ടെത്തിയത്. ഏകദേശം 12 ലക്ഷം കോടി രൂപയായിരുന്നു ആ ശേഖരത്തിന്റെ ആകെ മൂല്യം. സോൺ പഹാദി, ഹാർഡി മേഖലകളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. സ്വർണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. സോൻഭദ്ര മേഖലയിൽ സ്വർണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. 1992-93 കാലഘട്ടത്തിലാണ് സോൺഭദ്രയിൽ സ്വർണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
സ്വർണത്തിൽ കുളിച്ച് ഒഡിഷ; മൂന്ന് ജില്ലകളിൽ സ്വർണ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement