മറ്റു പെൻഷനില്ലേ? 60 വയസ് കഴിഞ്ഞവർക്കായി പിഎം വയവന്ദന യോജന; അവസാന തീയതി മാർച്ച് 31

Last Updated:

60 വയസ് കഴിഞ്ഞവർക്കാണ് ഈ പെൻഷൻ ലഭിക്കുക. നിലവിൽ പിഎംവിവിവൈ പദ്ധതിയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താൻ സാധിക്കും.

പ്രധാനമന്ത്രി വയ വന്ദന യോജന സ്കീമിൽ നിക്ഷേപം നടത്താനുള്ള അവസാന തീയതി മാർച്ച് 31 ആയിരിക്കുമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ പൗരൻമാർക്കായുള്ള ഒരു നിക്ഷേപ പരിപാടിയാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ). നിക്ഷേപം നടത്തി പത്ത് വർഷങ്ങൾക്ക് ശേഷം, ഉപയോക്താവിന് ആയിരം രൂപ മുതൽ 9,250 രൂപ വരെ പ്രതിമാസ പെൻഷനായി ലഭിക്കും. 60 വയസ് കഴിഞ്ഞവർക്കാണ് ഈ പെൻഷൻ ലഭിക്കുക. നിലവിൽ പിഎംവിവിവൈ പദ്ധതിയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താൻ സാധിക്കും.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. വരിഷ്ത പെൻഷൻ ബീമാ യോജന 2003 (VPBY-2003), വരിഷ്ത പെൻഷൻ ബീമാ യോജന 2014 (VPBY-2014) പദ്ധതികളുടെ ജനപ്രീതിയും വിജയവും കണക്കിലെടുത്താണ് 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരൻമാർക്കായി പ്രധാൻ മന്ത്രി വയ വന്ദന യോജന അവതരിപ്പിച്ചത്. വിപണിയിലെ ചില അനിശ്ചിതത്വങ്ങൾ മൂലം ഈ പ​ദ്ധതിയുടെ പലിശയിൽ കുറവ് വരാൻ സാധ്യതയുണ്ട്.
advertisement
വരിക്കാർക്ക് പ്രതിമാസ അടിസ്ഥാനത്തിലാണ് പെൻഷൻ ലഭിക്കുന്നത്. 1.5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കും. 7.5 ലക്ഷം രൂപ നിക്ഷേപം ഉള്ളവർക്ക് പ്രതിമാസം 5,000 രൂപയും പെൻഷൻ ലഭിക്കും.
2017 മെയ് 4 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വയ വന്ദന യോജന അധിക മൂന്ന് സാമ്പത്തിക വർഷത്തേക്ക് സർക്കാർ നീട്ടിയിരുന്നു. 7.40 ശതമാനം വാര്‍ഷിക നിരക്കിലാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഈ നിരക്ക് എല്ലാ വർഷവും മാറിക്കൊണ്ടിരിക്കും. പത്തു വര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും. നിക്ഷേപം മൂന്ന് വർഷം പൂർത്തിയാക്കിയാൽ തുകയുടെ 75 ശതമാനം വായ്പയെടുക്കാൻ സാധിക്കും.
advertisement
മുതിർന്നവർക്കായുള്ള മറ്റൊരു നിക്ഷേപ പ​ദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ഭാഗമായി പരമാവധി 75,000 കോടി സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഈ പദ്ധതിയിലെ നിക്ഷേപം പരമാവധി 30 ലക്ഷം വരെ ആകാമെന്ന് 2023-24 ലെ കേന്ദ്ര ബജറ്റിൽ സർക്കാർ അറിയിച്ചിരുന്നു. മുൻ വർഷം 15 ലക്ഷം ആയിരുന്നു ഈ സ്കീമിലെ പരമാവധി നിക്ഷേപ പരിധി. ഈ സ്കീമിന് കീഴിൽ ഒരാൾക്ക് കുറഞ്ഞത് 1,000 നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. പരമാവധി നിക്ഷേപം 30 ലക്ഷം രൂപ വരെ ആകാം. വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമെ, പങ്കാളിയുമായി സംയുക്തമായി അക്കൗണ്ടുകൾ തുറക്കാനുള്ള ഓപ്ഷനും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
മറ്റു പെൻഷനില്ലേ? 60 വയസ് കഴിഞ്ഞവർക്കായി പിഎം വയവന്ദന യോജന; അവസാന തീയതി മാർച്ച് 31
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement