നിലവിൽ കേരളത്തിൽ ഒരു ലിറ്റർ ഡീസലിന് വില 86.75 രൂപയും പെട്രോളിന് വില 92.28 രൂപയുമാണ് നിരക്ക്.
എന്നാൽ, പെട്രോൾ, ഡീസൽ വിലകളിൽ വിവിധ നഗരങ്ങളിൽ നേരീയ ഏറ്റക്കുറച്ചിലുകളുണ്ട്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.28 രൂപയും ഡീസലിന് 84.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 90.66 രൂപയും ഡീസലിന് 85.23 രൂപയുമാണ് ഇന്നത്തെ വില.
ആക്ഷൻ ഹീറോ ബിജുവിലെ നടൻ നിരോധിത ലഹരിമരുന്നുമായി എക്സൈസ് പിടിയിൽ
advertisement
ഒരു ലിറ്റർ പെട്രോളിന് മെട്രോ നഗരമായ ഡൽഹിയിൽ 90.40 രൂപയാണ് വില. ഡീസലിന് 80.73 രൂപയും. എന്നാൽ, മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് വില.
കേരളത്തിൽ നിന്നുളള ആകെ പാർലമെന്റ് അംഗങ്ങൾ 28; എട്ടുപേർ കണ്ണൂർ ജില്ലക്കാർ
ആഭ്യന്തര വിപണിയിൽ കഴിഞ്ഞ 15 ദിവസത്തെ ക്രൂഡ് ഓയിലിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത്. ഇന്ധനവില നിർണയത്തിൽ ഡോളറിനെതിരായ രൂപയിലെ ഏറ്റക്കുറച്ചിലുകളും എണ്ണക്കമ്പനികൾ കണക്കിലെടുക്കുന്നുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വരും കാലങ്ങളിൽ പെട്രോൾ വില കുറഞ്ഞേക്കാം.
Bengal Polls | കോവിഡ് പോസിറ്റീവ് ആയിരുന്ന RSP സ്ഥാനാർത്ഥി അന്തരിച്ചു
അന്താരാഷ്ട്ര തലത്തിൽ വില കുറഞ്ഞ അസംസ്കൃത എണ്ണയാണ് ഇതിനുള്ള ഏറ്റവും വലിയ കാരണം. ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറി കമ്പനികൾ തയ്യാറെടുപ്പ് ആരംഭിച്ചു. ഇറാനിൽ നിന്ന് എണ്ണ വന്നാലുടൻ പെട്രോൾ ഡീസലിന്റെ വില ഇന്ത്യൻ വിപണിയിൽ മയപ്പെടുത്താൻ തുടങ്ങും.
അതാത് ദിവസത്തെ പെട്രോൾ ഡീസൽ നിരക്കുകൾ വീട്ടിലിരുന്ന് തന്നെ അറിയാൻ കഴിയും. ഓരോ ദിവസത്തെയും പെട്രോളിന്റെയും ഡീസലിന്റെയും വില 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് അറിയാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങൾ ആർ എസ് പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് നിങ്ങൾക്ക് ഐ ഒ സി എൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.
രാവിലെ ആറ് മണിക്കാണ് എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ. നികുതിയും സ്വന്തം മാർജിനുകളും ചേർത്ത ശേഷം അവർ ഉപഭോക്താക്കൾക്ക് ചില്ലറ വിലയ്ക്ക് ഗ്യാസോലിൻ വിൽക്കുന്നു.
Summary: fuel prices across the country unchanged for last Seventeenth consecutive days. The fuel prices were last lowered on April 15. Before March 30, the fuel prices were not changed for four consecutive days.