ആക്ഷൻ ഹീറോ ബിജുവിലെ നടൻ നിരോധിത ലഹരിമരുന്നുമായി എക്സൈസ് പിടിയിൽ
Last Updated:
എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽ നിന്ന് മാരക ലഹരിമരുന്നുമായാണ് ഇയാൾ പിടിയിലായത്.
കൊച്ചി: ആക്ഷൻ ഹീറോ ബിജുവിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ പ്രസാദ് (39) ലഹരിമരുന്നുമായി പിടിയിലായി. ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് പ്രസാദ്. നിരോധിത ലഹരി മരുന്നുമായാണ് നടൻ പിടിയിലായത്. എറണാകുളം സ്വദേശിയാണ് പ്രസാദ്.
എക്സൈസ് നടത്തിയ പരിശോധനയിൽ എറണാകുളം നോർത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. എക്സൈസിന്റെ പിടിയിലാകുമ്പോൾ മാരക ലഹരിമരുന്നുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. എറണാകുളം നോർത്തിൽ നിന്നാണ് ഇയാൾ എക്സൈസിന്റെ പിടിയിലാകുന്നത്.
പിടിയിലാകുന്ന സമയത്ത് ഇയാളുടെ കൈവശം ഹാഷിഷ് ഓയിൽ, ബ്രൂപിനോർഫിൻ, കഞ്ചാവ് എന്നീ ലഹരി മരുന്നുകൾക്കൊപ്പം മാരകായുധങ്ങളും ഉണ്ടായിരുന്നു. ഇയാളിൽ നിന്ന് മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
advertisement
അതേസമയം, ഇയാൾക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സിനിമയിൽ പ്രധാനമായും വില്ലൻ കഥാപാത്രങ്ങളെയാണ് ഇയാൾ അവതരിപ്പിച്ചിട്ടുള്ളത്. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചത് കൂടാതെ ഇബ, കർമാനി തുടങ്ങിയ സിനിമകളിലും ഇയാൾ അഭിനയിച്ചിട്ടുള്ളത്.
എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽ നിന്ന് മാരക ലഹരിമരുന്നുമായാണ് ഇയാൾ പിടിയിലായത്.
advertisement
2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, മാരകായുധമായ വളയൻ കത്തി എന്നിവയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു.
advertisement
റെയ്ഡിൽ സി ഐ അൻവർ സാദത്ത്, പ്രിവന്റീവ് ഓഫീസർ രാംപ്രസാദ്, സി ഇ ഒമാരായ റെനി ജെയിംസ് സിദ്ധാർത്ഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2021 9:15 AM IST