Bengal Polls | കോവിഡ് പോസിറ്റീവ് ആയിരുന്ന RSP സ്ഥാനാർത്ഥി അന്തരിച്ചു

Last Updated:

പശ്ചിമ ബംഗാളിലെ കോവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച 6,43,795 ആയി.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനോടൊപ്പം തന്നെ കോവിഡ് കേസുകളും സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ഇതിനിടയിൽ, നാലു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച റവല്യൂഷണറി പാർട്ടി സ്ഥാനാർഥി പ്രദിപ് കുമാർ നന്ദി അന്തരിച്ചു. വെള്ളിയാഴ്ച ആശുപത്രിയിൽ വച്ചായിരുന്നു മരണം. 73 വയസ് ആയിരുന്നു.
മുർഷിദാബാദ് ജില്ലയിലെ ജംഗിപുർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആയിരുന്നു പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്. വീട്ടിൽ തന്നെ ഐസൊലേഷനിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വൈകുന്നേരം ആറു മണിയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി റെസൽ ഹഖെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച മരിച്ചിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
advertisement
അതേസമയം, പശ്ചിമ ബംഗാളിലെ കോവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച 6,43,795 ആയി. അന്നേദിവസം, പുതിയതായി 6,910 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 പേർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,506 ആയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.
കോവിഡ് രണ്ടാം വരവിൽ രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഓരോ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ കഴിഞ്ഞദിവസം 10,000 ന് മുകളിൽ കോവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിലും ഡൽഹിയിലും കൂടി 80,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
advertisement
തലസ്ഥാന നഗരമായ ഡൽഹിയിൽ കഴിഞ്ഞദിവസം 19, 486 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 141 പേരാണ് കോവിഡ് ബാധിച്ച് ഒറ്റ ദിവസം മരിച്ചത്. എന്നാൽ, കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഡൽഹിയിൽ വ്യാഴാഴ്ച 20.22 എന്നത് വെള്ളിയാഴ്ച 19.69 ആയി കുറഞ്ഞു.
രാജ്യത്ത് ഏറ്റവും മോശമായി കോവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞദിവസം മാത്രം
63, 729 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 398 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത് 59, 551 പേരാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
Bengal Polls | കോവിഡ് പോസിറ്റീവ് ആയിരുന്ന RSP സ്ഥാനാർത്ഥി അന്തരിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement