TRENDING:

Petrol Diesel Price | ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

Last Updated:

ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില 100 കടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസൽ വില 91.50 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില.
Petrol Diesel Price
Petrol Diesel Price
advertisement

ഈ മാസം മാത്രം  16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. കഴിഞ്ഞ ദിവസത്തെ  വില വര്‍ധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില 100 കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് നിരക്കിലാണ് വിൽപ്പന നടക്കുന്നത്.

Also Read ഭക്ഷ്യ എണ്ണയ്ക്ക് പെട്രോളിനേക്കാൾ വില എന്തുകൊണ്ട്?

advertisement

വ്യാഴാഴ്ചയാണ് ഇതിന് മുൻപ് വില വർധിപ്പിച്ചത്. ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് അന്ന് വർധിപ്പിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു.

സംസ്ഥാനത്തെ  പെട്രോൾ വില (ഇന്നത്തെ വിലയും ഇന്നലത്തെ വിലയും

ആലപ്പുഴ 95.19/ 94.47

എറണാകുളം 94.66/ 94.19

ഇടുക്കി 95.67/ 95.38

കണ്ണൂർ 94.69/ 94.40

കാസർകോട് 95.38/ 95.33

കൊല്ലം 95.59/ 95.47

കോട്ടയം 94.70/94.66

advertisement

കോഴിക്കോട് 94.81/94.63

മലപ്പുറം 95.21/94.71

പാലക്കാട് 95.61/94.99

പത്തനംതിട്ട 95.23/ 94.79

തൃശൂർ 94.86/ 94.48

lതിരുവനന്തപുരം  96.21/ 96

വയനാട് 95.69/95.31

Also Read ജൂണിലെ ബാങ്ക് അവധിദിനങ്ങൾ: അടുത്ത മാസം ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറക്കില്ല

പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് എങ്ങനെ തീരുമാനിക്കും?

എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

advertisement

Also Read കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നൽകും

പെട്രോൾ-ഡീസൽ വില എങ്ങനെ പരിശോധിക്കാം

എസ്എംഎസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിങ്ങൾക്ക് അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ വിൽക്കുന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അറിയാൻ, ആർ‌എസ്‌പി 102072 (ആർ‌എസ്‌പി <സ്പേസ്> ഡീലർ കോഡ് ഓഫ് പെട്രോൾ പമ്പ്) ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. അതുപോലെ, മുംബൈയ്ക്ക് ആർ‌എസ്‌പി 108412, കൊൽക്കത്തയ്‌ക്ക് ആർ‌എസ്‌പി 119941, ആർ‌എസ്‌പി എന്നിവ ടൈപ്പുചെയ്യുക. 133593 ചെന്നൈയ്‌ക്കായി 9224992249 എന്ന നമ്പറിലേക്ക് അയയ്‌ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ ഏറ്റവും പുതിയ നിരക്കുകൾ ലഭിക്കും. അതുപോലെ, മറ്റ് നഗരങ്ങളുടെ കോഡുകൾ ഇന്ത്യൻ ഓയിൽ വെബ്സൈറ്റിൽനിന്ന് അറിയാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Fuel Price, Fuel Price Today, Petrol Price, Diesel Price

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price | ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ
Open in App
Home
Video
Impact Shorts
Web Stories