നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ഭക്ഷ്യ എണ്ണയ്ക്ക് പെട്രോളിനേക്കാൾ വില എന്തുകൊണ്ട്?

  Explained: ഭക്ഷ്യ എണ്ണയ്ക്ക് പെട്രോളിനേക്കാൾ വില എന്തുകൊണ്ട്?

  ആറ് ഭക്ഷ്യ എണ്ണകളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ അഖിലേന്ത്യാ തലത്തിൽ 20% മുതൽ 56% വരെ ഉയർന്നതായി ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ഭക്ഷ്യ എണ്ണ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ ഉയരുകയാണ്. എണ്ണ വില ഉയരാനുള്ള കാരണങ്ങൾ, വില നിയന്ത്രണത്തിനായി സർക്കാരിന് മുമ്പിലുള്ള മാർഗങ്ങൾ എന്നിവ പരിശോധിക്കാം.

   ഭക്ഷ്യ എണ്ണയുടെ വില വർധനവ്

   ഗ്രൌണ്ട്നട്ട്, കടുക് എണ്ണ, വനസ്പതി, സോയ ഓയിൽ, സൺഫ്ലവർ ഓയിൽ, പാം ഓയിൽ എന്നീ ആറ് ഭക്ഷ്യ എണ്ണകളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ അഖിലേന്ത്യാ തലത്തിൽ 20% മുതൽ 56% വരെ ഉയർന്നതായി ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. കടുക് എണ്ണയുടെ (പായ്ക്ക് ചെയ്ത) ചില്ലറ വിൽപ്പന വില ഈ വർഷം മെയ് 28 ന് കിലോയ്ക്ക് 171 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ തീയതിയിൽ കിലോയ്ക്ക് 118 രൂപയായിരുന്നു വില. സോയ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ വിലയും കഴിഞ്ഞ വർഷം മുതൽ 50 ശതമാനത്തിലധികം വർധിച്ചു. ആറ് ഭക്ഷ്യ എണ്ണകളുടെയും പ്രതിമാസ ശരാശരി ചില്ലറ വില 2021 മെയ് മാസത്തിൽ 11 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. കോവിഡ് മഹാമാരി കാരണം ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്താണ് പാചക എണ്ണ വില കുത്തനെ ഉയർന്നത്.

   ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെ ഉപഭോഗം

   ഇന്ത്യയിലെ ഭക്ഷണ ശീലങ്ങൾ മാറി വരുന്നതിനാൽ, ഭക്ഷ്യ എണ്ണകളുടെ ഉപഭോഗം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കടുക് എണ്ണ കൂടുതലും ഗ്രാമപ്രദേശങ്ങളിലാണ് ഉപയോഗിക്കുന്നതെങ്കിൽ, ശുദ്ധീകരിച്ച എണ്ണകളായ സൺഫ്ലവർ ഓയിൽ, സോയാബീൻ ഓയിൽ എന്നിവയാണ് നഗരപ്രദേശങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത്.

   1993-94 നും 2004-05 നും ഇടയിൽ, പ്രതിമാസ ഭക്ഷ്യ എണ്ണകളുടെ ഉപഭോഗം ഗ്രാമപ്രദേശങ്ങളിൽ 0.37 കിലോഗ്രാമിൽ നിന്ന് 0.48 കിലോഗ്രാമായും നഗരപ്രദേശങ്ങളിൽ 0.56 കിലോഗ്രാമിൽ നിന്ന് 0.66 കിലോഗ്രാമായും വർധിച്ചു. 2011-12 ആയപ്പോഴേക്കും ഇത് ഗ്രാമപ്രദേശങ്ങളിൽ 0.67 കിലോഗ്രാമും നഗരപ്രദേശങ്ങളിൽ 0.85 കിലോഗ്രാമും ആയി ഉയർന്നു. ആഭ്യന്തര സ്രോതസ്സുകളിലൂടെയും ഇറക്കുമതികളിലൂടെയും വെജിറ്റബിൾ ഓയിലിന്റെ പ്രതിശീർഷ ലഭ്യത ക്രമാതീതമായി വർധിക്കുന്നത് ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് പ്രതിശീർഷ വെജിറ്റബിൾ ഓയിലിന്റെ പ്രതിവർഷ ലഭ്യത 19.10 കിലോഗ്രാം മുതൽ 19.80 കിലോഗ്രാം വരെയാണ് എന്ന് കൃഷി, കർഷകക്ഷേമ മന്ത്രാലയം അറിയിച്ചു.

   ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും

   2015-16 നും 2019-20 നും ഇടയിൽ വെജിറ്റബിൾ ഓയിലിന്റെ ആവശ്യം 23.48–25.92 ദശലക്ഷം ടൺ ആണെന്നാണ് കൃഷി മന്ത്രാലയം വ്യക്തമാക്കുന്നത്. 2019-20 ൽ പ്രാഥമിക സ്രോതസ്സുകളിൽ നിന്നും (കടുക്, നിലക്കടല മുതലായവ), ദ്വിതീയ സ്രോതസ്സുകളിൽ നിന്നും (തേങ്ങ, എണ്ണ പാം, അരി തവിട് എണ്ണ, പരുത്തി വിത്ത്) നിന്നുമുള്ള ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ലഭ്യത മൊത്തം ആഭ്യന്തര ആവശ്യകത അനുസരിച്ച് വളരെ കുറവാണ്. അതിനാൽ, ഇന്ത്യ ആവശ്യാനുസരണം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2019-20 ൽ 61,559 കോടി രൂപയുടെ 13.35 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണകൾ രാജ്യം ഇറക്കുമതി ചെയ്തു. ഇത് എണ്ണയുടെ ആവശ്യത്തിന്റെ 56% ആണ്. സോയാബീൻ (3.5 മില്ലൺ ടൺ), സൺഫ്ലവർ (2.5 ദശലക്ഷം ടൺ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. അർജന്റീനയും ബ്രസീലുമാണ് സോയാബീൻ എണ്ണയുടെ ഇറക്കുമതിയുടെ പ്രധാന ഉറവിടം. ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമാണ് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത്. സൺഫ്ലവർ ഓയിലിനായി ഉക്രെയ്നെയും അർജന്റീനയെയുമാണ് ആശ്രയിക്കുന്നത്.

   എന്തുകൊണ്ടാണ് വില ഉയരുന്നത്?

   ആഭ്യന്തര വിലയിലെ വർധനവ് അടിസ്ഥാനപരമായി അന്താരാഷ്ട്ര വിലകളുടെ പ്രതിഫലനമാണ്. കാരണം ഇന്ത്യയിലെ ആഭ്യന്തര ആവശ്യത്തിന്റെ 56% ഇറക്കുമതിയിലൂടെയാണ് ലഭിക്കുക. അന്താരാഷ്ട്ര വിപണിയിൽ, വിവിധ കാരണങ്ങളാൽ ഭക്ഷ്യ എണ്ണകളുടെ വില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ ഉയർന്നിരുന്നു. ക്രൂഡ് പാം ഓയിലിന്റെ വില മെയ് 25 ന് ടണ്ണിന് 3,890 റിംഗറ്റ് ആയി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 2,281 റിംഗറ്റായിരുന്നു.

   അന്താരാഷ്ട്ര വില ഉയരുന്നതിനുള്ള കാരണങ്ങൾ?

   വെജിറ്റബിൾ ഓയിലിൽ നിന്ന് ജൈവ ഇന്ധനം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് ഒരു കാരണമെന്ന് സോൾവന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്‌ഇഎഐ) എക്സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്ത പറഞ്ഞു. കോവിഡ് മഹാമാരിയ്ക്കിടയിലും ഭക്ഷ്യ എണ്ണകളുടെ ആഗോള ആവശ്യം വളരെ ഉയരാൻ കാരണമിതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ വാങ്ങൽ, മലേഷ്യയിലെ തൊഴിൽ പ്രശ്നങ്ങൾ, പാം, സോയ ഉൽപാദന മേഖലകളിൽ ലാ നിനയുടെ സ്വാധീനം, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ അസംസ്കൃത പാം ഓയിൽ കയറ്റുമതി തീരുവ എന്നിവയാണ് വില ഉയരാനുള്ള മറ്റ് ഘടകങ്ങൾ.

   വില നിയന്ത്രിക്കാൻ സർക്കാരിനു മുമ്പിലുള്ള മാർഗങ്ങൾ

   ഭക്ഷ്യ എണ്ണ വില കുറയ്ക്കുന്നതിനുള്ള ഹ്രസ്വകാല മാർഗങ്ങളിലൊന്ന് ഇറക്കുമതി തീരുവ കുറയ്ക്കുക എന്നതാണ്. 2021 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന കാർഷിക ഇൻഫ്രാസ്ട്രക്ചർ, ഡെവലപ്മെൻറ് സെസ്, സോഷ്യൽ വെൽഫെയർ സെസ് എന്നിവയുൾപ്പെടെയുള്ള ഇറക്കുമതി തീരുവയുടെ നിരക്ക് 35.75 ശതമാനമാണ്. അതുപോലെ തന്നെ അസംസ്കൃത സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവയുടെ നിരക്ക് 38.50% മുതൽ 49.50% വരെയാണ്. എന്നാൽ, ഭക്ഷ്യ എണ്ണ വ്യവസായ മേഖല തീരുവ കുറയ്ക്കുന്നതിന് അനുകൂലമല്ല. ഇറക്കുമതി തീരുവ കുറച്ചാൽ അന്താരാഷ്ട്ര വിലകൾ ഉയരുമെന്നും സർക്കാരിന് വരുമാനം ലഭിക്കില്ലെന്നും ഉപഭോക്താവിന് നേട്ടമുണ്ടാകില്ലെന്നുമാണ് എസ്‌ഇഎഐയുടെ അഭിപ്രായം. ഭക്ഷ്യ എണ്ണകൾക്ക് സർക്കാർ സബ്സിഡി നൽകുകയും പൊതുവിതരണ സമ്പ്രദായത്തിൽ പാവപ്പെട്ടവർക്ക് ലഭ്യമാക്കുകയും ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}