TRENDING:

Petrol Diesel Price | ഒരാഴ്ചയ്ക്കിടെ ഇന്ധനവില കുറഞ്ഞത് മൂന്നാം തവണ; പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു

Last Updated:

ഡീസൽ വിലയിൽ 24 പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 24, 25 തീയതികളിൽ ഡീസൽ വില കുറഞ്ഞിരുന്നു. രണ്ടു ദിവസങ്ങളിലുമായി 39 പൈസയുടെ കുറവാണ് ഡീസലിന് കുറഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ ഇന്ധനവില കുറഞ്ഞത് മൂന്നാം തവണ. പെട്രോളിന് 22 പൈസയും  ഡീസലിന് 24 പൈസയും കുറച്ചു. കഴിഞ്ഞദിവസങ്ങളിൽ ഇന്ധനവില കുറഞ്ഞതിനു ശേഷം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനു മുമ്പ് മാർച്ച് 24നും 25നും ആയിരുന്നു ഇന്ധനവിലയിൽ കുറവുണ്ടായത്. രണ്ടു ദിവസങ്ങളിലും കൂടി 39 പൈസ പെട്രോൾ വിലയിൽ കുറഞ്ഞിരുന്നു. പിന്നീട് നാലു ദിവസം പെട്രോൾ വിലയിൽ മാറ്റങ്ങൾ ഉണ്ടായില്ല. അതിനു ശേഷമാണ് ഇന്ധനവിലയിൽ ഇന്ന് വീണ്ടും കുറവ് ഉണ്ടായിരിക്കുന്നത്. 22 പൈസയുടെ കുറവാണ് പെട്രോൾ വിലയിൽ ഇന്ന് ഉണ്ടായിരിക്കുന്നത്.
advertisement

Gold Rates Today | സ്വര്‍ണ്ണ വിലയിൽ ഇന്നും നേരിയ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

അതേസമയം, ഡീസൽ വിലയിൽ 24 പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 24, 25 തീയതികളിൽ ഡീസൽ വില കുറഞ്ഞിരുന്നു. രണ്ടു ദിവസങ്ങളിലുമായി 39 പൈസയുടെ കുറവാണ് ഡീസലിന് കുറഞ്ഞത്. പിന്നീട് ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷം ഇന്നാണ് വില കുറഞ്ഞത്. ഇന്ന് ഡീസലിന് 24 പൈസയാണ് കുറഞ്ഞിരിക്കുന്നത്.

advertisement

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില അറിയാം

ഡൽഹി- പെട്രോൾ₹ 90.56, ഡീസൽ₹ 80.87

മുംബൈ- പെട്രോൾ ₹ 96.98, ഡീസൽ ₹ 88.20

ചെന്നൈ - പെട്രോൾ ₹ 92.58, ഡീസൽ- ₹ 85.88

കൊൽക്കത്ത- പെട്രോൾ ₹ 90.77, ഡീസൽ -₹ 83.75

നോയിഡ- പെട്രോൾ ₹ 90.56 , ഡീസൽ - ₹ 80.87

ബെംഗളൂരു- പെട്രോൾ ₹ 93.59 , ഡീസല്‍- ₹ 85.75

advertisement

എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും അടങ്ങിയിരിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.‌

മന്ത്രി എംഎം മണിയുടെ പ്രചരണത്തിനിടെ വിദ്യാർത്ഥിനികൾക്കും രാഹുൽ ഗാന്ധിക്കും എതിരെ അശ്ലീല പരാമർശവുമായി മുൻ MP ജോയ്സ് ജോർജ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെട്രോൾ ഡീസലിന്റെ വില എസ്എംഎസ് വഴി നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. എല്ലാ ദിവസവും രാവിലെ ആറു മണിക്ക് പെട്രോൾ ഡീസൽ വില അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, RSPയുടെ കൂടെ നിങ്ങളുടെ സിറ്റി കോഡ് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഓരോ നഗര കോഡും വ്യത്യസ്തമാണ്. ഐ‌ഒ‌സി‌എല്ലിന്റെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് അറിയാൻ കഴിയും. അതേസമയം, ബിപിസിഎൽ കസ്റ്റമർ RSP 9223112222, എച്ച്പിസിഎൽ കസ്റ്റമർ HPPriceഎന്ന് 9222201122ലേക്ക് സന്ദേശം അയച്ചുകൊണ്ട് നിങ്ങളുടെ നഗരത്തിലെ പെട്രോൾ ഡീസലിന്റെ വില അറിയാൻ കഴിയും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price | ഒരാഴ്ചയ്ക്കിടെ ഇന്ധനവില കുറഞ്ഞത് മൂന്നാം തവണ; പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു
Open in App
Home
Video
Impact Shorts
Web Stories