അതേസമയം, ഇന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിൽ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വർധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വർധിക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരു- 102.11 / 94.54, ചെന്നൈ- 99.80/ 94.54, കൊൽക്കത്ത- 98.64/ 92.03, ഡൽഹി - 98.81/ 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.
advertisement
Also Read- അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; മഹാമാരികാലത്ത് 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?
12 സംസ്ഥാനങ്ങളിൽ പെട്രോളിന് 100 രൂപ മറികടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബിഹാർ, കേരളം എന്നിവിടങ്ങളിലാണ് പെട്രോൾ വില നൂറുപിന്നിട്ട് കുതിക്കുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 110.05 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ചരക്ക് കൂലി, ഡീലർമാരുടെ കമ്മീഷൻ, എക്സൈസ് തീരുവ, മൂല്യവർധിത നികുതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നുനിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.70 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 75.13 ഡോളറാണ്.
English Summary: Oil marketing companies have hiked the prices of domestic LPG cylinders by Rs 25. A 14.2kg domestic cylinder will now cost Rs 834.50 in Delhi. The revised rate will be applicable from July 1. In Mumbai, a domestic tank will cost Rs 834.50. In Kolkata, people will have to shell out Rs 835.50 for a domestic cylinder. In Chennai, it will cost Rs 850.50. The price of commercial cylinder has also been hiked by Rs 84 by the oil marketing companies.
