TRENDING:

e-RUPI പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി RBI; ഇനി ഒന്നിലധികം തവണ വൗച്ചറുകൾ ഉപയോഗിക്കാം

Last Updated:

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനാണ് ഈ ഡിജിറ്റല്‍ സംവിധാനം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. സർക്കാരും ഗുണഭോക്താവും തമ്മിലുള്ള ഇടപാട് ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇ-റുപി (e-RUPI പ്രീപെയ്ഡ് ഡിജിറ്റൽ വൗച്ചറുകളുടെ പരിധി വർദ്ധിപ്പിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇന്നത്തെ വായ്പാനയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഇ-റുപി ഡിജിറ്റൽ വൗച്ചർ പരിധി 10,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
advertisement

“എൻപിസിഐ (NPCI) വികസിപ്പിച്ച ഇ-റുപ്പി പ്രീ-പെയ്ഡ് ഡിജിറ്റൽ വൗച്ചർ 2021 ഓഗസ്റ്റിലാണ് ആദ്യമായി ആരംഭിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഈ പണരഹിത പേയ്‌മെന്റ് വൗച്ചറിന് 10,000 രൂപയാണ് നിലവിലെ പരിധി. എന്നാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നൽകുന്ന ഇ-റുപി വൗച്ചറുകളുടെ പരിധി 10,000 രൂപയിൽ നിന്ന് 1,00,000 രൂപയായി വർധിപ്പിക്കാനും ഇ-റുപി വൗച്ചറുകൾ ഒന്നിലധികം തവണ ഉപയോഗിക്കാനുമുള്ള അനുമതിയാണ് ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്" ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

വിവിധ സർക്കാർ പദ്ധതികൾ ഗുണഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിന് ഇത് കൂടുതൽ സഹായകമാകുമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി.

advertisement

എന്താണ് ഇ-റുപ്പി?

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS), കേന്ദ്ര ആരോഗ്യ മന്ത്രാലയം, നാഷണൽ ഹെൽത്ത് അതോറിറ്റി (NHA) എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഇ-റുപി ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതമായ ഒരു സംവിധാനമാണ്. ഇന്ത്യയിൽ തടസ്സരഹിതമായി തത്സമയ ബാങ്ക് ട്രാൻസ്ഫറുകളും പേയ്‌മെന്റുകളും അനുവദിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പ്ലാറ്റ്‌ഫോമിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനാണ് ഈ ഡിജിറ്റല്‍ സംവിധാനം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. സർക്കാരും ഗുണഭോക്താവും തമ്മിലുള്ള ഇടപാട് ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണിത്.

advertisement

Also Read-PAN Aadhaar Linking | PAN ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് SBI; വിശദാംശങ്ങൾ

ഇ-റുപ്പി സേവനം ലഭിക്കുന്നതിന് സാധാരണ ഫീച്ചർ ഫോണുകൾ മതി. സ്മാർട്ട്ഫോണുകളുടെ ആവശ്യമില്ല. തടസ്സരഹിതമായ ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനമാണിത്. സർക്കാരിനും ഗുണഭോക്താവിനുമിടയിൽ പരിമിതമായ ടച്ച് പോയിന്റുകൾ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചറാണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിൽ ലഭ്യമാക്കുന്നു.

advertisement

Also Read-PAN Aadhaar Linking | PAN ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് SBI; വിശദാംശങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനമായ ഇ-റുപ്പി ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ തന്നെ സേവന ദാതാവിൽ നിന്ന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും. ഇത് ഗുണഭോക്താക്കളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇടപാട് നടത്താൻ ഒരു മൊബൈൽ ഫോണും ഇ-വൗച്ചറും മാത്രം മതി. ഇ-റുപ്പി ഉപയോഗിക്കുമ്പോഴുള്ള മറ്റൊരു പ്രയോജനം ഇഷ്യു ചെയ്യുന്നയാൾക്ക് ഇടപാട് ട്രാക്കുചെയ്യാനാകുമെന്നതാണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
e-RUPI പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി RBI; ഇനി ഒന്നിലധികം തവണ വൗച്ചറുകൾ ഉപയോഗിക്കാം
Open in App
Home
Video
Impact Shorts
Web Stories