• HOME
  • »
  • NEWS
  • »
  • money
  • »
  • PAN Aadhaar Linking | PAN ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് SBI; വിശദാംശങ്ങൾ

PAN Aadhaar Linking | PAN ആധാറുമായി ഉടൻ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് SBI; വിശദാംശങ്ങൾ

ഉപഭോക്താക്കൾ അവരുടെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്യണമെന്നും എസ്ബിഐ അറിയിച്ചു

sbi

sbi

  • Share this:
    സമയപരിധി അവസാനിക്കും മുമ്പ് പാൻ (PAN) ആധാർ നമ്പറുമായി (Aadhar Card) ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (SBI).
    ഈ വർഷം മാർച്ച് 31നകം അക്കൗണ്ട് ഉടമകൾ അവരുടെ പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ ഉപഭോക്താക്കൾക്കും (Customers) ഇത് സംബന്ധിച്ച് എസ്ബിഐ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തുടർന്നും തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാൻ നിശ്ചിത തീയതിക്ക് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കൾ അവരുടെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്യണമെന്നും എസ്ബിഐ അറിയിച്ചു.

    "അസൗകര്യങ്ങൾ ഒഴിവാക്കാനും തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാനും ഉപഭോക്താക്കൾ അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു", രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കഴിഞ്ഞ ദിവസം ഒരു ട്വീറ്റിലൂടെ അറിയിച്ചു. “ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാക്കും/നിഷ്‌ക്രിയമാക്കും. തുടർന്ന് ഈ പാൻ കാർഡ് പ്രത്യേക ഇടപാടുകൾ നടത്തുന്നതിന് ഉപയോഗിക്കാൻ സാധിക്കില്ല”, എസ്ബിഐ പറഞ്ഞു.
    ക്രെഡിറ്റ് കാർഡ് സേവനങ്ങൾ തുടർന്നും ലഭ്യമാകുന്നതിന് നിശ്ചിത സമയപരിധിക്കുള്ളിൽ പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ് ബാങ്ക് അതിന്റെ വെബ്‌സൈറ്റിലും സമാനമായ ഒരു അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. “ആദായ നികുതി നിയമം 1961 ലെ സെക്ഷൻ 139AA പ്രകാരം, 2022 മാർച്ച് 31നകം ആധാർ നമ്പർ പാൻ (സ്ഥിര അക്കൗണ്ട് നമ്പറുമായി) നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്", അറിയിപ്പിൽ പറയുന്നു.

    “മുകളിൽ സൂചിപ്പിച്ച തീയതിക്കുള്ളിൽ പാൻ നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ 2022 ഏപ്രിൽ 1 മുതൽ നിങ്ങൾ എസ്ബിഐ കാർഡിനായി നൽകിയ പാൻ പ്രവർത്തനരഹിതമായതായി ഞങ്ങൾ കണക്കാക്കും. നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ തടസ്സമില്ലാത്ത സേവനങ്ങൾ ആസ്വദിക്കാൻ നിങ്ങളുടെ പാൻ പ്രവർത്തന ക്ഷമമായിരിക്കണം എന്ന കാര്യം ശ്രദ്ധിക്കുക” എന്നാണ് എസ്ബിഐ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത്. നിലവിലെ കൊവിഡ് -19 മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30ൽ നിന്നും 2022 മാർച്ച് 31ലേക്ക് സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. സമയപരിധി അവസാനിച്ചതിന് ശേഷം ആധാറുമായി ബന്ധിപ്പിക്കുന്നവരുടെ പാൻ, ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കുന്ന തീയതി മുതൽ പ്രവർത്തനക്ഷമമാകും എന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സും (സിബിഡിടി)വ്യക്തമാക്കിയിട്ടുണ്ട്.

    പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി പലതവണ മാറ്റി നൽകിയിരുന്നു. 2020 ഫെബ്രുവരിയിൽ ആണ് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന അനന്തരഫലങ്ങളെക്കുറിച്ച് സിബിഡിടി ഒടുവിൽ മുന്നറിയിപ്പ് നൽകിയത്. എന്നാൽ പിന്നീട് സമയപരിധി 2022 മാർച്ച് 31 വരെ നീട്ടി നൽകുകയായിരുന്നു.

    “കോവിഡ്-19 മഹമാരിയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായും, വിവിധ പങ്കാളികളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ പരിഗണിച്ചും ആദായനികുതി നിയമത്തിന് കീഴിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു”, സിബിഡിടി ഒരു വിജ്ഞാപനത്തിലൂടെ അറിയിച്ചു.
    പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറിയിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബർ 30 ൽ നിന്നും 2022 മാർച്ച് 31ലേക്ക് നീട്ടിയിരിക്കുന്നു എന്നാണ് വിജ്ഞാപനത്തിൽ സിബിഡിടി വ്യക്തമാക്കിയത്.

    ആദായ നികുതി പോർട്ടൽ വഴിയും എസ് എം എസ് സേവനം ഉപയോഗിച്ചും നിങ്ങളുടെ പാൻ ആധാറുമായി രണ്ട് തരത്തിൽ ബന്ധിപ്പിക്കാം.

    ഓൺലൈനായി വളരെ എളുപ്പത്തിൽ ഏതൊരു ഉപഭോക്താവിനും ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

    1. ഇതിനായി ആദ്യം www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
    2. ഹോം പേജിന്റെ ഇടതുവശത്ത് Quick Links എന്നതിന്റെ താഴെയായി കാണുന്ന ‘Link Aadhaar’ എന്ന ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്യുക.
    3. ആധാർ, പാൻ വിവരങ്ങൾ നൽകി സബ്മിറ്റ് എന്നതിൽ ക്ലിക് ചെയ്താൽ പാൻ കാർഡിൽ ആധാർ നമ്പർ ചേർക്കപ്പെടും.

    ഇതിന് പുറമെ നിലവിൽ ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കാനാകുന്നതാണ്. അതിനായി ‘Link Aadhaar’ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന പേജിൽ കാണുന്ന 'Click here to view the status if you have already submitted link Aadhaar request' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ മതി.
    എസ് എം എസ് വഴിയും ആധാർ കാർഡുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇതിനായി പാനുമായി രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പറും ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. നിലവിലെ സ്റ്റാറ്റസ് എന്തെന്ന് കാണിച്ച് ഉടൻ സന്ദേശം ലഭിക്കും.
    Published by:Arun krishna
    First published: