TRENDING:

നിലമ്പൂർ തേക്കിന് റെക്കോഡ് വില; ഘനമീറ്ററിന് 5.55 ലക്ഷം രൂപ

Last Updated:

തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്സ് ഉടമ ഡോ. അജീഷാണ് ഈ തടി സ്വന്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: നിലമ്പൂർ നെടുങ്കയം ഡിപ്പോയിലെ തേക്ക് തടി  ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് വിലക്ക്. ഒറ്റത്തടിക്ക് നികുതി ഉൾപ്പെടെ ലഭിച്ചത് 22 ലക്ഷം രൂപ ആണ്.
advertisement

കഴിഞ്ഞ ദിവസം വനം വകുപ്പിൻ്റെ കരുളായി നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിൽ നടന്ന ഇ-ലേലത്തിലാണ് തേക്ക് തടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് പോയത്.

തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്സ് ഉടമ ഡോ. അജീഷാണ് ഈ തടി സ്വന്തമാക്കിയത്. 1909 ൽ ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ചതും നെടുങ്കയം ഡിപ്പോ പരിസരത്ത് നിന്നിരുന്നതുമായ തേക്ക് തടിയാണിത്. 3. 214 ഘനമീറ്ററുള്ള ഈ തേക്ക് തടിക്ക് 274 സെൻ്റമീറ്റർ മധ്യവണ്ണവും 6.8 മീറ്റർ നീളവും ഉണ്ട് . ബി, കയറ്റുമതി ഇനത്തിൽപ്പെട്ട തേക്ക് തടിക്ക്, ഘനമീറ്ററിന് 5 ലക്ഷത്തി 55000 രൂപ പ്രകാരമാണ് വില ലഭിച്ചത്.  27 ശതമാനം നികുതി കൂടി ഉൾപ്പെടുത്തിയാണ് 22 ലക്ഷം രൂപ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലമ്പൂരിൻ്റെ തേക്ക് ലേലത്തിൽ ചരിത്ര വിലയാണിത്. പാലക്കാട് ടിമ്പർ സെയിൽ ഡി എഫ് ഒ വിമലാണ് ലേലത്തിന് നേതൃത്വം നൽകിയത്, ഈ തടി സ്വന്തമാക്കാൻ നിലമ്പൂരിലെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെ നിരവധിപേർ ലേലത്തിൽ പങ്കെടുത്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/
നിലമ്പൂർ തേക്കിന് റെക്കോഡ് വില; ഘനമീറ്ററിന് 5.55 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories