ഫേസ്ബുക്ക്. സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളെല്ലാം കൂടി 67,194.75 കോടി രൂപയുടെ ജിയോ ഓഹരികളാണ് വാങ്ങിയത്.
ഈ നിക്ഷേപങ്ങളിലൂടെ ജിയോ അടുത്ത തലമുറ സോഫ്റ്റ് വെയർ ഉൽപ്പന്നവും പ്ലാറ്റ്ഫോം കമ്പനിയുമാണെന്ന് സ്ഥിരീകരിക്കുകയാണ്. മാത്രമല്ല ഇത് ജിയോയുടെ സാങ്കേതിക മികവിന്റെയും ഈ കോവിഡ് 19 ലോകത്തും അതിനപ്പുറത്തും ബിസിനസ്സ് മോഡലിന്റെ സാധ്യതകളുടെ അംഗീകാരമാണ്- കമ്പനി പറഞ്ഞു.
advertisement
[NEWS]തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]
ഇന്ത്യൻ വിപണികളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, കോവിഡിന് ശേഷമുള്ള ദ്രുത ഡിജിറ്റൈസേഷൻ അവസരം, അത്യാധുനിക സാങ്കേതികവിദ്യ ഉപകരണങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബ്ലോക്ക് ചെയിൻ,എആർ / വിആർ, ബിഗ് ഡാറ്റ എന്നിവ കൊണ്ടുവരുന്നതെല്ലാം ആഗോള നിക്ഷേപകർക്കിടയിൽ ജിയോയെ ആകർഷകമാക്കുന്നു. ആഗോളതലത്തിൽ മറ്റെവിടെയും സമാനമായ അവസരങ്ങളൊന്നും നിക്ഷേപകർക്ക് ലഭ്യമല്ല. ഇത് മാനേജ്മെന്റിന്റെ ഗുണനിലവാരത്തിന്റെ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.