TRENDING:

kerala Budget 2021: ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും

Last Updated:

2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെന്നപോലെ ശമ്പള കുടിശിക 3 ഗഡുക്കളായി പിന്നീട് നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
advertisement

Also Read- ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം: കെ.എം. മാണിയുടെ റെക്കോര്‍ഡ് തകർത്ത് തോമസ് ഐസക്

2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പിഎഫിൽ ലയിപ്പിക്കും. മെഡിസെപ്പ് 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നല്‍കും. 2021-22ല്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കാന്‍ ശ്രമിക്കും.

advertisement

Also Read- Kerala Budget 2021: വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം; സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് സംരക്ഷിത സ്മാരകമാക്കും

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍സേനയില്‍നിന്ന് പുറത്തു പോകുമ്പോള്‍ ഈ തുക പൂര്‍ണമായും അംഗത്തിന് ലഭിക്കും.

Also Read- Kerala Budget 2021: സൗജന്യ കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

advertisement

മറ്റ് പെന്‍ഷനുകള്‍ ഇല്ലാത്ത അംഗങ്ങള്‍ക്ക് 60 വയസ്സു മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനി മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സും ക്ഷേമനിധി വഴി നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.

Also Read- Kerala Budget 2021: അലവൻസ് വർധന: തദ്ദേശ ജനപ്രതിനിധികൾക്കും ആശ പ്രവർത്തകർക്കും 1000 രൂപയുടെ വർധന

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. ശരാശരി 50-55 തൊഴില്‍ ദിനങ്ങളാണ് ഇവര്‍ക്ക് ലഭ്യമാകുന്നത്. 2021-22ല്‍ 4057 കോടിരൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കലെന്നും മന്ത്രി പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കല്‍ 200 കോടി രൂപയായി ഉയര്‍ത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
kerala Budget 2021: ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും
Open in App
Home
Video
Impact Shorts
Web Stories