തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ഇനി ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ പേരിൽ. ഇത്തവണ 3 മണിക്കൂറും 18 മിനിറ്റുമാണ് ഐസക്കിന്റെ ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാര്‍ച്ച് 13ന് കെ.എം. മാണി നടത്തിയ 2 മണിക്കൂര്‍ 58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് മറികടന്നത്. രാവിലെ 9ന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.17ന് ആണ് അവസാനിച്ചത്.
അതേസമയം, ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയര്‍ന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ചേര്‍ന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം. ഉമ്മര്‍ എംഎല്‍എ അവസാനം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ക്ഷേമപദ്ധതികൾക്ക് ലഭിച്ച പിന്തുണയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് ധനമന്ത്രി പറഞ്ഞു. പ്രളയത്തിന്റെയും കോവിഡിന്റെയും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ മാതൃകാപരമായി പ്രവർത്തിച്ചെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ സാന്ദര്‍ഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കവിതകള്‍ മാത്രമാണ് ഉദ്ധരിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.