തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവായിരുന്ന അന്തരിച്ച എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. സാംസ്‌കാരിക മേഖലയിലെ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു.
രാജാരവിവർമയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട് ഗ്യാലറി നിർമിക്കും. കൂനൻമാവിലെ ചാവറ അച്ചന്റെ 175 വർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.
വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നുകോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും ബജറ്റിൽ വകയിരുത്തി. അമച്വര്‍ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണല്‍ നാടക മേഖലയ്ക്ക് രണ്ടുകോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്. മലയാളം മിഷന് നാല് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.