രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സേവനം നിർത്തിവെക്കുന്നതെന്ന് എസ് ബി ഐയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകള്‍ വഴി നിരവധി തട്ടിപ്പുകള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം പഠിച്ച് തട്ടിപ്പിന്റെ കാരണം കണ്ടെത്താന്‍ ഐ ടി വിഭാഗം ശ്രമം തുടങ്ങി.
advertisement
Also Read- എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ മാറ്റം വരുത്തി എസ്ബിഐ
ഇന്റർനെറ്റ് ബാങ്കിംഗിന്റെ കടന്നു വരവോടെ ബാങ്ക് ഇടപാടുകൾ കൂടുതൽ എളുപ്പമായി. നെറ്റ് ബാങ്കിംഗ് വഴി അക്കൗണ്ടിൽ പ്രവേശിച്ച് ബാലൻസ് പരിശോധിക്കൽ, പണം ട്രാൻസ്ഫർ ചെയ്യൽ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാം. എന്നാൽ ഇൻറർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വച്ച് നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കേണ്ടി വന്നാൽ എന്തു ചെയ്യും? നിങ്ങൾ ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമയാണെങ്കിൽ, ഒരു മിസ്ഡ് കോൾ നൽകി അല്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഒരു എസ്എംഎസ് അയച്ചുകൊണ്ട് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയും.
എന്നാൽ ഈ എസ്‌ബിഐ സേവനത്തിനായി നിങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യണം. എസ്‌ബിഐ അക്കൗണ്ട് ഉടമകൾക്ക് ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 09223488888 എന്ന നമ്പറിലേക്ക് ‘REG അക്കൗണ്ട് നമ്പർ’ എന്ന് എസ്എംഎസ് അയയ്ക്കാം. ഈ അഭ്യർത്ഥനയ്‌ക്ക് ശേഷം, നിങ്ങൾക്ക് ബാങ്കിൽ നിന്ന് രജിസ്ട്രേഷൻ സ്ഥിരീകരണ മെസേജ് ലഭിക്കും.
ഒരേ മൊബൈൽ നമ്പർ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപയോക്താക്കൾക്ക് ഒരേ സമയം എല്ലാ അക്കൗണ്ടുകളിലും രജിസ്റ്റർ ചെയ്യാൻ കഴിയും എന്നതാണ് എസ്‌ബിഐ വാഗ്ദാനം ചെയ്യുന്ന ഈ സേവനത്തിന്റെ ഏറ്റവും വലിയ ഗുണം. അക്കൗണ്ട് നമ്പറും ബാങ്ക് അക്കൗണ്ട് തരവും ബാലൻസ് വിവരങ്ങളും അടങ്ങിയ ഒരു എസ്എംഎസിൽ നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ബാങ്ക് നൽകും.
മിസ്ഡ് കോളിലൂടെ എസ്‌ബിഐ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?
എസ്‌ബിഐ മിസ്ഡ് കോൾ സേവനം വഴി അക്കൌണ്ട് ഉടമകൾക്ക് വിവിധ ബാങ്ക് ഇടപാടുകൾക്ക് നടത്താൻ കഴിയും. അക്കൗണ്ട് ഉടമകൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ടോൾഫ്രീ നമ്പറായ 9223766666ലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. മിനി സ്റ്റേറ്റ്മെന്റ്, ഇ-സ്റ്റേറ്റ്മെന്റ് (കഴിഞ്ഞ ആറുമാസം), ഭവനവായ്പ സർട്ടിഫിക്കറ്റ് സ്റ്റേറ്റ്മെന്റ്, വിദ്യാഭ്യാസ വായ്പ സർട്ടിഫിക്കറ്റ് സ്റ്റേറ്റ്മെന്റ്, എടിഎം കോൺഫിഗറേഷൻ, എടിഎം പിൻ സൃഷ്ടിക്കൽ, കാർ, ഭവന വായ്പ വിശദാംശങ്ങൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ ഉൾപ്പെടെ നിരവധി ബാങ്ക് സേവനങ്ങൾ ലഭിക്കാൻ ഒരു മിസ്ഡ് കോൾ നൽകിയാൽ മതി.
എസ്എംഎസ് വഴി എസ്ബിഐ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?
ഈ സേവനത്തിനായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം, എസ്‌ബിഐ അക്കൗണ്ട് ഉടമ അവരുടെ ബാലൻസ് പരിശോധിക്കുന്നതിന് 09223766666 എന്ന നമ്പറിലേക്ക് ‘BAL’ എന്ന് എസ്എംഎസ് ചെയ്യുക. നിങ്ങളുടെ അക്കൗണ്ട് ബാലൻസ് എത്രയാണെന്ന് ബാങ്ക് മറുപടി നൽകും.
എസ്‌ബിഐ അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്‌മെന്റിനായി, നിങ്ങൾക്ക് “MSTMT” എന്ന് 09223866666 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം. അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് എന്നിവയിലെ ബാലൻസ് ഇത്തരത്തിൽ എസ്എംഎസ് വഴി പരിശോധിക്കാം.