ആവർത്തിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ആധികാരികത ഉറപ്പാക്കുന്നതിനുള്ള അധിക ഘടകം (എഎഫ്എ) നടപ്പിലാക്കാൻ ആർബിഐയുടെ പുതിയ മാർഗ്ഗരേഖ ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഈ പുതിയ ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി സെപ്റ്റംബർ 30ന് നിശ്ചയിച്ചിട്ടുണ്ട്.
ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ അംഗത്വം നീക്കം ചെയ്യുന്നത് പ്രതിഫലിപ്പിക്കുന്നതിനായി ആമസോൺ അതിന്റെ സപ്പോർട്ട് പേജ് അപ്‌ഡേറ്റു ചെയ്‌തിട്ടുണ്ട്. കൂടാതെ, ഏപ്രിൽ 27 മുതൽ പുതുതായി അംഗത്വം എടുക്കാൻ എത്തുന്നവർക്കായി സൈൻ അപ് ചെയ്യുമ്പോഴുള്ള ആമസോൺ പ്രൈം ഫ്രീ ട്രയൽ ആമസോൺ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
advertisement
ഇപ്പോൾ, ഒരു ഉപയോക്താവ് ആമസോൺ പ്രൈം അംഗത്വം വാങ്ങാനോ പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് മൂന്ന് മാസമോ വാർഷിക സബ്‌സ്‌ക്രിപ്‌ഷനോ മാത്രമേ വാങ്ങാനാകൂ. ആമസോൺ പ്രൈമിനുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ 329 രൂപയും വാർഷിക അംഗത്വത്തിന് പ്രതിവർഷം 999 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
ആക്സസറികളുടെ വില താങ്ങാൻ വയ്യ; എയർടാഗുകളിൽ ദ്വാരമിട്ട് ആപ്പിൾ ഉപയോക്താക്കൾ
ഇപ്പോൾ, ഒരു ഉപയോക്താവ് ആമസോൺ പ്രൈം അംഗത്വം വാങ്ങാനോ പുതുക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് മൂന്ന് മാസ സബ്സ്ക്രിപ്ഷനോ വാർഷിക സബ്‌സ്‌ക്രിപ്‌ഷനോ മാത്രമേ വാങ്ങാനാകൂ. പുതിയ ആർബിഐ നിർദ്ദേശങ്ങൾ യഥാർത്ഥത്തിൽ 2019 ഓഗസ്റ്റിൽ പ്രഖ്യാപിക്കുകയും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി ഈ വർഷം സെപ്റ്റംബർ 30ന് സമയപരിധി നിശ്ചയിക്കുകയുമായിരുന്നു.