ആക്സസറികളുടെ വില താങ്ങാൻ വയ്യ; എയർടാഗുകളിൽ ദ്വാരമിട്ട് ആപ്പിൾ ഉപയോക്താക്കൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കീചെയിനോ മറ്റ് ഉപകരണങ്ങളോ ഇതിനോട് ഘടിപ്പിക്കാനുള്ള ദ്വാരം ഇതിൽ രൂപകൽപ്പന ചെയ്തിട്ടില്ല.
അടുത്തിടെയായി ആപ്പിൾ പുറത്തിറക്കിയ ചെലവ് കുറഞ്ഞ ഉപകരണങ്ങളിൽ ഒന്നാണ് ആപ്പിൾ എയർടാഗുകൾ. കീ ചെയിൻ പോലെയുള്ള വസ്തുക്കളോ ഗാഡ്ജറ്റുകളോ നഷ്ടപ്പെട്ടാൽ അത് ട്രാക്ക് ചെയ്ത് കണ്ടെത്താൻ സഹായിക്കുന്ന ഒരു ബ്ലൂടൂത്ത്കീ ട്രാക്കർ ആണ് ഈ ഉപകരണം. ഇത് കീചെയിൻ പോലുള്ള വസ്തുക്കളിൽ നമുക്ക് ഘടിപ്പിക്കാൻ കഴിയും. 29 ഡോളർ (2,137.16 രൂപ) വില വരുന്ന എയർടാഗിന് താരതമ്യേന വില കുറവാണെങ്കിലും ഇത് ഉപയോഗിക്കാൻ വേണ്ട ആക്സസറികൾ വാങ്ങണമെങ്കിൽ വലിയ ചെലവ് വരുമെന്നതാണത്രേ രസകരമായ കാര്യം. അത്തരത്തിലുള്ള ഔദ്യോഗികമായ ചില ആക്സസറികൾക്ക് 449 ഡോളർ (33,086.56 രൂപ) വരെയൊക്കെയാണ് വില.
മറ്റു ബ്രാൻഡുകൾ പുറത്തിറക്കിയ വില കുറഞ്ഞ ആക്സസറികൾ നിങ്ങൾക്ക് കണ്ടെത്താനായേക്കാം. എന്നാൽ, ആപ്പിളിന്റെ എയർടാഗ് ഉപയോഗിക്കണമെങ്കിൽ അവരുടെ ആക്സസറികൾ തന്നെ വാങ്ങണം. മറ്റു ട്രാക്കിങ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി കീചെയിനോ മറ്റ് ഉപകരണങ്ങളോ ഇതിനോട് ഘടിപ്പിക്കാനുള്ള ദ്വാരം ഇതിൽ രൂപകൽപ്പന ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ ആക്സസറികൾ വാങ്ങാൻ നിർബന്ധിതരാകും. ഈ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് പല ഉപഭോക്താക്കളും ആക്സസറികൾ വാങ്ങാതെ എയർടാഗിൽ ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഉതകുന്ന ദ്വാരംസ്വയം ഉണ്ടാക്കുകയാണ് എന്ന വാർത്തകൾപുറത്തു വരുന്നുണ്ട്.
advertisement
ലേറ്റർ ക്ലിപ്സ് യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ആക്സസറികളുടെ ആവശ്യമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ എയർടാഗിൽ ആളുകൾ ദ്വാരമിടുന്നത് എങ്ങനെയെന്ന് വിശദമായി കാണിച്ചിട്ടുണ്ട്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സാഹസത്തേക്കാൾ നന്നാവുക അധികമായി പണം ചെലവഴിച്ച് ആ ആക്സസറികൾ വാങ്ങുകതന്നെയായിരിക്കും.
എന്നാൽ, ഈ ഉപകരണം ഉപയോഗിക്കാൻ എന്തായാലും ആക്സസറികൾ വാങ്ങില്ല എന്ന തീരുമാനത്തിലാണ് നിങ്ങളെങ്കിൽ ഐഫിക്സ് ഇറ്റിലെ വിദഗ്ദ്ധർ നിങ്ങൾക്കായി ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ എയർടാഗിൽ എങ്ങനെ ദ്വാരമിടാമെന്ന് ആ വീഡിയോയിൽ അവർ കാണിച്ചുതരുന്നു. എയർടാഗിൽ തന്നെ ഒരു ദ്വാരമിടാനുള്ള സ്ഥലം ഉണ്ടെങ്കിലും ആപ്പിൾ അതിന് തയ്യാറാവാതെ മറ്റ് ആക്സസറികളുടെ സഹായത്തോടെ മാത്രം ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ ഈ ഉപകരണം രൂപകൽപ്പന ചെയ്യുകയായിരുന്നു എന്ന് വീഡിയോ മനസിലാക്കിത്തരുന്നു.
advertisement
You may also like:Realme 8 5G Launch | റിയല്‍മി 8 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
ട്രാക്കിങിന് പുറമെ കണക്റ്റിവിറ്റി, അടുത്തുള്ള ഇലക്ട്രോണിക് ഉപകാരണങ്ങളുമായുള്ള കമ്മ്യൂണിക്കേഷൻ, ഊർജക്ഷമത എന്നിവ ആപ്പിൾ എയർടാഗുകളുടെ പ്രത്യേകതയാണ്. ഈ ഉപകരണം ഘടിപ്പിച്ചിട്ടുള്ള ഗാഡ്ജറ്റുകൾ കണ്ടെത്താനായി വളരെ കൃത്യമായ ലൊക്കേഷൻ സംവിധാനമാണ് എയർടാഗുകൾഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാൽക്കുലേറ്റർ പോലുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സി ആർ 2032 എന്ന കോയിൻ സെൽ ബാറ്ററികളാണ് എയർടാഗുകളിലും ഉപയോഗിക്കുന്നത്. ഇത് ഏതാണ്ട് ഒരു വർഷത്തോളം പ്രവർത്തിക്കും. ഐഫോണിലെ ഫൈൻഡ് മൈ ആപ്പ്ഉപയോഗിച്ചാണ് ആപ്പിൾ എയർടാഗ് പ്രവർത്തിക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആക്സസറികളുടെ വില താങ്ങാൻ വയ്യ; എയർടാഗുകളിൽ ദ്വാരമിട്ട് ആപ്പിൾ ഉപയോക്താക്കൾ