ശരീരം തളർന്നാലും ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റാം, ബ്രെയിൻ ചിപ്പ് ഉപയോഗിച്ച് എഴുതാൻ പഠിച്ച് പക്ഷാഘാതം ബാധിച്ച 65കാരൻ

Last Updated:

ബ്രെയിൻ-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴുത്തിന് താഴേയ്ക്ക് തളർന്നുപോയ പക്ഷാഘാതം ബാധിച്ച 65കാരന് തന്റെ കൈയുടെ ചലനങ്ങൾ സങ്കൽപ്പിച്ചുകൊണ്ട് എഴുതാൻ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടം.

ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചയിൽ ശരീരം തളർന്നു പോയവർക്ക് പോലും ചിന്തകളെ എളുപ്പത്തിൽ പ്രവർത്തിയാക്കി മാറ്റാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ ന്യൂറോ സയന്റിസ്റ്റുകൾ. ബ്രെയിൻ-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴുത്തിന് താഴേയ്ക്ക് തളർന്നുപോയ പക്ഷാഘാതം ബാധിച്ച 65കാരന് തന്റെ കൈയുടെ ചലനങ്ങൾ സങ്കൽപ്പിച്ചുകൊണ്ട് എഴുതാൻ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടം. “ഹൈ പെർഫോമൻസ് ബ്രെയിൻ-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷൻ” എന്നാണ് ശാസ്ത്രജ്ഞർ ഈ നേട്ടത്തെ വിളിക്കുന്നത്. അമേരിക്കൻ ന്യൂറോ സയന്റിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഉപകരണം ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകളാണ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ. ഇത് ഘടിപ്പിച്ചിരിക്കുന്നയാൾ ചിന്തിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം കണ്ടെത്തുകയും അത് കമ്പ്യൂട്ടറിന് വായിക്കാൻ കഴിയുന്ന സിഗ്നലുകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നു. പരീക്ഷണത്തിൽ പങ്കാളിയായ 65കാരൻ താൻ എഴുതുന്നുവെന്ന് സങ്കൽപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ മസ്തിഷ്ക ചിപ്പിലെ സെൻസറുകൾ വ്യക്തിഗത ന്യൂറോണുകളിൽ നിന്ന് സിഗ്നലുകൾ തെരഞ്ഞെടുത്തു. ഈ സിഗ്നലുകൾ ഒരു മെഷീൻ ലേണിംഗ് അൽ‌ഗൊരിതം തിരിച്ചറിയുകയും തത്സമയം എഴുതാൻ സാധിക്കുകയും ചെയ്തു.
advertisement
ഇത്തരം ഇന്റർഫേസുകൾ ഉപയോഗിച്ച്, ഒരു കമ്പ്യൂട്ടറിന് ഒരു വ്യക്തിയുടെ തലച്ചോറിൽ നിന്ന് നേരിട്ട് വരുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയും. അതുവഴി ഒരു വ്യക്തിക്ക് കമ്പ്യൂട്ടർ വഴി ചിന്തിച്ചു കൊണ്ട് ഒരു പ്രവർത്തി നിർവഹിക്കാൻ കഴിയും. ഈ കേസിൽ നട്ടെല്ലിന് പരിക്കേറ്റതിനാൽ കൈകൾ തളർന്നുപോയയാൾ തന്റെ കൈയുടെ ചലനങ്ങളെക്കുറിച്ച് ചിന്തിക്കുകയും 94% കൃത്യതയോടെ മിനിറ്റിൽ 90 അക്ഷരങ്ങൾ എഴുതുകയും ചെയ്തു. അക്ഷരങ്ങളുടെ കൃത്യത 99% നേക്കാൾ കൂടുതലായിരുന്നു.
ഉപഭോക്താവിന്റെ പ്രായത്തിലുള്ള ഒരു വ്യക്തിയുടെ സ്മാർട്ട്‌ഫോണിലെ സാധാരണ ടൈപ്പിംഗ് സ്പീഡ് മിനിറ്റിൽ 115 അക്ഷരങ്ങളായിരിക്കും. അതുകൊണ്ട് തന്നെ ബ്രെയിൻ-ടു-ടെക്സ്റ്റ് കമ്മ്യൂണിക്കേഷൻ വഴി മിനിട്ടിൽ 90 അക്ഷരങ്ങൾ ടൈപ്പ് ചെയ്തത് ഒരു വലിയ നേട്ടം തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. ഇത് ബ്രെയിൻ-ടു-ടെക്സ്റ്റ് ആശയ വിനിമയത്തിന്റെ മുമ്പത്തെ റെക്കോർഡിനേക്കാൾ ഇരട്ടിയാണ്.
advertisement
പക്ഷാഘാതം ബാധിച്ച ആളുകൾക്ക് ദൈനംദിന ജീവിതത്തിൽ അനായാസം ആശയവിനിമയം സാധ്യമാക്കാൻ ഇതുവഴി കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ വിജയം സംസാരം, സ്ക്രോളിംഗ്, പോയിന്റിംഗ്, ക്ലിക്കുചെയ്യൽ എന്നിവപോലുള്ള മറ്റ് ജോലികൾ സുഗമമാക്കുന്ന ഒരു സമഗ്ര സംവിധാനം വികസിപ്പിക്കുന്നതിലേയ്ക്കും ശാസ്ത്രജ്ഞരെ നയിക്കും. പുതിയ പഠന റിപ്പോർട്ട് മെയ് 12 ന് നേച്ചറിലാണ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വർഷം സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക് 2020 സെപ്റ്റംബറിൽ ബ്രെയിൻ-ടു-മെഷീൻ ഇന്റർഫേസായ ന്യൂറലിങ്ക് പുറത്തിറക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഗുരുതരമായ മസ്തിഷ്ക രോഗങ്ങളെ ചികിത്സിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയാണ് മസ്ക്കിന്റെ കമ്പനി ലക്ഷ്യമിടുന്നത്. മനുഷ്യന്റെ കഴിവിനെ ഉപകരണ സഹായത്താൽ കൂടുതൽ മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ശരീരം തളർന്നാലും ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റാം, ബ്രെയിൻ ചിപ്പ് ഉപയോഗിച്ച് എഴുതാൻ പഠിച്ച് പക്ഷാഘാതം ബാധിച്ച 65കാരൻ
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement