''കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത പുതിയ ഐടി നിയമങ്ങൾ പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്ന അക്കൗണ്ടുകളെല്ലാം അതാത് കമ്പനികൾ വേരിഫൈ ചെയ്യണം. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കും. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുകയോ സബ്‌സ്‌ക്രിപ്‌ഷൻ നിയമങ്ങൾ രൂപീകരിക്കുകയോ ചെയ്യുന്നില്ല. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം കൂ പോലുള്ളവ) വേരിഫൈഡ് അക്കൗണ്ടുകൾക്ക് നിരക്ക് ഈടാക്കുന്നില്ല'', ഒരു സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
Also Read- ഇലോൺ മസ്കിന്റെ 646 കോടിയുടെ ആഡംബര ജെറ്റ്; വിമാനത്തിന്റെ പ്രത്യേകതകൾ
ട്വിറ്ററിൽ മസ്ക് വരുത്തുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പർച്ചേസിംഗ് പവർ പാരിറ്റിക്ക് ആനുപാതികമായി ഇന്ത്യയിൽ ഈ നിരക്കിൽ മാറ്റം വന്നേക്കാം എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെ ഐടി നിയമങ്ങൾ പറയുന്നത്
സോഷ്യൽ മീഡിയ സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കമ്പനികൾ സ്വമേധയാ പരിശോധിക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമകൾ സ്വമേധയാ മൊബൈൽ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ അതിൽ വിളിച്ച് വേരിഫൈ ചെയ്യാം. വേരിഫിക്കേഷനായി ഇത്തരം പല മാർഗങ്ങളും സ്വീകരിക്കാമെന്ന് ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് 2021-ലെ സെക്ഷൻ 4 (7) ൽ പറയുന്നുണ്ട്.
Also Read- മസ്ക് പണി തുടങ്ങി; ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ
മൊബൈൽ നമ്പർ പോലെയുള്ള വേരിഫിക്കേഷൻ സംവിധാനം ഉപയോഗിച്ച് സ്വമേധയാ തന്റെ അക്കൗണ്ട് വേരിഫൈ ചെയ്യുന്ന ഉപയോക്താവിന് ഒരു സോഷ്യൽ മീഡിയ കമ്പനികൾ കൃത്യമായ ടാഗ് നൽകണം എന്നും ഇന്ത്യയിലെ ഐടി നിയമങ്ങളിൽ പറയുന്നു. എന്നാൽ ഇതിനായി ചാർജ് ഈടാക്കണമെന്ന് ഇന്ത്യയിലെ ഐടി നിയമങ്ങളിലെവിടെയും പറയുന്നുമില്ല.
മറ്റ് പ്ലാറ്റ്‌ഫോമുകളുടെ നിലപാട്
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, കൂ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വേരിഫൈഡ് അക്കൗണ്ടുകൾക്ക് നിലവിൽ നിരക്കൊന്നും ഈടാക്കുന്നില്ല. അതേസമയം ഇവരെല്ലാം പുതിയ ഐടി നിയമങ്ങൾക്ക് അനുസൃതമായി നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുമുണ്ട്.
''കൂ സ്വമേധയാ വേരിഫിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂവിലെ വേരിഫൈഡ് ഉപയോക്താക്കൾക്ക് 'ഗ്രീൻ ടിക്ക്' നൽകുന്നുണ്ട്. കൂടാതെ, 'യെല്ലോ ടിക്ക്' നോക്കി സെലിബ്രിറ്റികളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും അക്കൗണ്ട് മനസിലാക്കാം. ഇതിനൊന്നും ചാർജ് നൽകേണ്ടതില്ല'' , കൂ സഹസ്ഥാപകനായ മായങ്ക് ബിദവത്ക ന്യൂസ് 18-നോട് പറഞ്ഞു. വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കാൻ വെറുതേ 650 രൂപ നൽകരുതെന്നും കൂവിൽ അത് സൗജന്യമാണെന്നും കമ്പനി ട്വീറ്റ് ചെയ്തിരുന്നു.