Twitter layoff: മസ്ക് പണി തുടങ്ങി; ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ
- Published by:user_57
- news18-malayalam
Last Updated:
Twitter layoff news: ട്വിറ്റർ ജീവനക്കാരുടെ പിരിച്ചുവിടൽ വെള്ളിയാഴ്ച ആരംഭിക്കുമെന്നും അന്ന് ജോലിയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തു
ഇലോൺ മസ്‌കിന്റെ (Elon Musk) ഉടമസ്ഥതയിലുള്ള ട്വിറ്റർ ആഗോളതലത്തിൽ പിരിച്ചുവിടൽ പദ്ധതിയുമായി മുന്നോട്ട്. ഒരു ജീവനക്കാരനെ പിരിച്ചുവിടണോ അതോ നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ ട്വിറ്റർ അക്ഷരാർത്ഥത്തിൽ അതിന്റെ ഓഫീസുകൾ അടച്ചുപൂട്ടുകയാണ്.
ജീവനക്കാരുടെ ബാഡ്ജുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിരിച്ചുവിടാത്ത ജീവനക്കാർക്ക് അവരുടെ ട്വിറ്റർ ഇമെയിൽ വഴി ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ പുറത്താക്കപ്പെട്ടവർക്ക് അവരുടെ സ്വകാര്യ ഇമെയിൽ ഐഡിയിൽ ഒരു ഇമെയിൽ ലഭിക്കും. വെള്ളിയാഴ്ചയോടെ തീരുമാനം എടുക്കും. എല്ലാ ജീവനക്കാർക്കും പസിഫിക് സ്റ്റാന്ഡർണ്ട് സമയം അനുസരിച്ച് 'നവംബർ 4 വെള്ളിയാഴ്ച 9 മണിക്ക്' ഇവർക്ക് ഇമെയിൽ സന്ദേശം ലഭിക്കും.
ടെസ്‌ലയിലെയും സ്‌പേസ് എക്‌സിലെയും അടുത്ത സഹപ്രവർത്തകരുമായി ചേർന്ന് പിരിച്ചുവിടൽ പദ്ധതികൾ രൂപപ്പെടുത്തുന്നതിനായി ഇലോൺ മസ്‌ക് കൈകോർത്തതായി പറയപ്പെടുന്നു. 3,738 ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയുണ്ട്. ട്വിറ്റർ ജീവനക്കാരുടെ പിരിച്ചുവിടൽ വെള്ളിയാഴ്ച ആരംഭിക്കുമെന്നും അന്ന് ജോലിയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. പിരിച്ചുവിടലുകളുടെ മൊത്തത്തിലുള്ള എണ്ണം ഇമെയിലിൽ സൂചിപ്പിച്ചിട്ടില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2022 9:48 AM IST