Elon Musk | ഇലോൺ മസ്കിന്റെ 646 കോടിയുടെ ആഡംബര ജെറ്റ്; വിമാനത്തിന്റെ പ്രത്യേകതകൾ

Last Updated:

51,000 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ഈ പ്രൈവറ്റ് ജെറ്റിൽ വിശാലമായ ക്യാബിനും ഉണ്ട്

പ്രൈവറ്റ് ജെറ്റുകളോടുള്ള (Private Jet) ഇലോൺ മസ്കിന്റെ (Elon Musk) പ്രിയം പരസ്യമാണ്. പല തവണ അദ്ദേഹമത് വെളിപ്പെടുത്തിയിട്ടുണ്ട്. ടെസ്‍ല, സ്പേസ് എക്സ് പോലുള്ള വമ്പൻ കമ്പനികളുടെ തലവൻ കൂടിയായ മസ്ക് തനിക്കായി ഒരു ഗൾഫ് സ്ട്രീം (G700 Gulfstream G700) പ്രൈവറ്റ് ജെറ്റ് ഓർഡർ ചെയ്‌തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. 78 മില്യൺ ഡോളറാണ് (646 കോടി) ഈ ആഡംബര ജെറ്റിന്റെ വില.
7500 നോട്ടിക്കൽ മൈൽ ദൂര പരിധിയാണ് വിമാനത്തിന് ഉള്ളത്. 51,000 അടി ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ഈ പ്രൈവറ്റ് ജെറ്റിൽ വിശാലമായ ക്യാബിനും ഉണ്ട്. 109 അടി 10 ഇഞ്ച് നീളവും ഉള്ള ജെറ്റിലെ ക്യാബിനു മാത്രം 57 അടി നീളമുണ്ട്.
അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനിയായ ​ഗൾഫ് സ്ട്രീം എയ്‍റോസ്പേസ് (Gulfstream Aerospace) ആണ് മസ്കിനു വേണ്ടി ഈ പ്രൈവറ്റ് ജെറ്റ് നിർമിച്ചത്. കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ജെറ്റ് വിമാനങ്ങളിലൊന്നാണ് G700. റോൾസ് റോയ്‌സിൽ ഉപയോ​ഗിച്ചിരിക്കുന്ന രണ്ട് ഹൈ-ത്രസ്റ്റ് പവർട്രെയിനുകൾ ഇതിലുണ്ടെന്ന് ഗൾഫ്‌സ്ട്രീം വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഈ പ്രൈവറ്റ് ജെറ്റ് അവതരിപ്പിച്ചത്. നിലവില്‍ നാല് ജെറ്റുകളുണ്ട്. ഇതില്‍ മൂന്നെണ്ണം ഗള്‍ഫ് സ്ട്രീം നിര്‍മിച്ചതാണ്.
advertisement
19 പേർക്ക് ഇരിക്കാവുന്ന വിമാനത്തിൽ 28 x 21 വലിപ്പമുള്ള ഇരുപത് ഓവൽ ഷേപ്പ് വിൻഡോകളുണ്ട്. വിമാനത്തിലുള്ള യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ജോലി ചെയ്യാനും കഴിയുന്ന നാല് ലിവിംഗ് ഏരിയകളും ഇതിലുണ്ടാകും. ഉറങ്ങാനായി ആഡംബര കിടക്കകളും ഉണ്ട്. സിംഗിള്‍-ഡബിള്‍ ബെഡുകള്‍ ലഭ്യമാണ്. ഡൈനിംഗ് ഏരിയയിൽ മൈക്രോവേവും ഓവനും സജ്ജീകരിച്ചിട്ടുണ്ട്. ഈ ആഡംബര പ്രൈവറ്റ് ജെറ്റിൽ വൈഫൈ സംവിധാനവുമുണ്ട്.
advertisement
G700-നായി മസ്ക് പണം നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ സോഫ്റ്റ്‍വെയർ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനാൽ അവലോകനം ഡെലിവറി കുറച്ച് മാസങ്ങൾ വൈകിയേക്കാം. 2023-ന്റെ തുടക്കത്തോടെ ജി700 വിമാനത്തിൽ മസ്കിന് പറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെയാണ് 44 ബില്യൺ ഡോളറിന് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ പൂർത്തിയാക്കിയത് ഒക്ടോബർ 27നാണ്. ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ മുൻ സിഇഒ പരാഗ് അഗർവാളിനെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കിയിരുന്നു. ബ്രെറ്റ് ടെയ്‌ലർ, ഒമിദ് കോർഡെസ്താനി, ഡേവിഡ് റോസെൻബ്ലാറ്റ്, മാർത്ത ലെയ്ൻ ഫോക്‌സ്, പാട്രിക് പിച്ചെറ്റ്, എഗോൺ ഡർബൻ, ഫെയ്- ഫെയ് ലിയും മിമി അലമേഹോ തുടങ്ങിയവരാണ് പുറത്താക്കപ്പെട്ട മറ്റു ജീവനക്കാർ. ബോർഡ് പിരിച്ചുവിടാനുള്ള നീക്കം താത്കാലികമാണെന്നും തൊട്ടുപിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Elon Musk | ഇലോൺ മസ്കിന്റെ 646 കോടിയുടെ ആഡംബര ജെറ്റ്; വിമാനത്തിന്റെ പ്രത്യേകതകൾ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement