ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി വർക്ക് ഫ്രം ഹോമിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം അനിശ്ചിതമായി തുടരുമെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്. വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു.
'ഈ രീതിയില്‍ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാണെങ്കില്‍ അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കും.' ഓഫീസുകള്‍ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂര്‍വ്വവമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആദ്യമേ വർക്ക് ഫ്രം ഹോം നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും ട്വിറ്റർ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
advertisement
TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]
ഈ വർഷം അവസാനം വരെ ഒട്ടുമിക്ക ജീവനക്കാർക്കും വീട്ടിലിരുന്ന ജോലി ചെയ്യാൻ അനുവാദം നൽകിയതായി കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ചില ജീവനക്കാർക്ക് ജൂണ്‍ മുതൽ ഓഫീസിലെത്തേണ്ടിവരുമെന്നും മറ്റുള്ളവർക്ക് വർഷാവസാനം വരെ വീട്ടിലിരുന്ന് ജോലി തുടരാമെന്നും ഗൂഗിളും അറിയിച്ചിട്ടുണ്ട്.
