ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുന്ന തീരുമാനം പിന്‍വലിക്കണമെന്ന് കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍.
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റീന്‍ കാലാവധി റദ്ദാക്കി. പ്രിന്‍സിപ്പല്‍മാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് തീരുമാനം.
You may also like:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു [NEWS]ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]
ഐസിയുവില്‍ 4 മണിക്കൂര്‍ വീതം 7 ദിവസവും ഐസലേഷന്‍ വാര്‍ഡുകളില്‍ 6 മണിക്കൂര്‍ വീതം 10 ദിവസവും ഡ്യൂട്ടി ചെയ്യുന്നവര്‍ പിന്നീട് രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ ദിവസം ഡയറക്ടര്‍ നടത്തിയ യോഗത്തില്‍ നഴ്‌സുമാരുടെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്നു പ്രിന്‍സിപ്പല്‍മാര്‍ ആവശ്യപ്പെട്ടു. മതിയായ നഴ്‌സുമാരില്ലാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു.
advertisement
ഉടന്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാര്‍ക്കു ക്വാറന്റീന്‍ വേണ്ടെന്നു ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്വാറന്റീന്‍ കാലാവധി കുറച്ചുമില്ല. നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡയറക്ടര്‍ എ. റംലാബീവിയുമായി ചര്‍ച്ച നടത്തി. 14 ദിവസത്തെ ക്വാറന്റീന്‍ തുടരുമെന്നു ഡയറക്ടര്‍ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Location :
First Published :
May 13, 2020 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി