TRENDING:

സജീവമല്ലാത്ത ​ഗ്രൂപ്പുകൾ തനിയെ അപ്രത്യക്ഷമാകും; 'എക്സ്പയറിങ്ങ് ​ഗ്രൂപ്പ്' ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

Last Updated:

ഉപഭോക്താക്കൾ തന്നെയായിരിക്കും എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സജീവമല്ലാത്ത ​ഗ്രൂപ്പുകൾ തനിയെ അപ്രത്യക്ഷമാക്കുന്ന ‘എക്സ്പയറിങ്ങ് ​ഗ്രൂപ്പ്’ ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിശ്ചിത സമയത്തിനുള്ളി‍ൽ ചാറ്റ് ലിസ്റ്റിൽ നിന്ന് ആവശ്യമില്ലാത്ത അല്ലെങ്കിൽ നിഷ്ക്രിയമായ ഗ്രൂപ്പുകളെ നീക്കം ചെയ്യുന്ന ഫീച്ചറാണിത്.
advertisement

എക്സ്പയറിങ്ങ് ​ഗ്രൂപ്പ് ഫീച്ചർ പുറത്തിറങ്ങുമ്പോൾ, ആക്ടീവ് അല്ലാത്ത ​ഗ്രൂപ്പുകൾ നീക്കം ചെയ്യുന്നതിനായ വ്യത്യസ്ത ഓപ്ഷനുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഉപഭോക്താക്കൾ തന്നെയായിരിക്കും എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്. അതായത്, ആക്ടീവ് അല്ലാത്ത ഇത്തരം ​ഗ്രൂപ്പുകൾ ഒരു ദിവസം എന്ന അടിസ്ഥാനത്തിൽ ​ചാറ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണോ, അതോ ഒരു മാസം എന്ന അടിസ്ഥാനത്തിൽ ആക്ടീവ് അല്ലാത്ത ​ഗ്രൂപ്പുകൾ ചാറ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണോ എന്നൊക്കെ ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഓഫ് ആക്കി വെയ്ക്കുകയും ചെയ്യാം.

advertisement

Also Read- ചിലയ്‌ക്കുന്ന ബ്ലൂബേഡ് തിരികെയെത്തി; ലോഗോ പുനസ്ഥാപിച്ച് ട്വിറ്റർ

താത്കാലികമായി ഉണ്ടാക്കുന്ന ​ഗ്രൂപ്പുകൾ നീക്കം ചെയ്യാനും സ്റ്റോറേജ് വർദ്ധിപ്പിക്കാനുമൊക്കെ പുതിയ ഫീച്ചറിന് സാധിക്കും. പുതിയ ഫീച്ചർ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. സമീപഭാവിയിൽ വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അപ്ഡേറ്റുകളിൽ പുതിയ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ സെർച്ച് ബൈ ഡേറ്റ് എന്ന ഫീച്ചറും വാട്സ്ആപ്പ് ഈ വർഷം ആദ്യം അവതരിപ്പിച്ചിരുന്നു. തീയതി വെച്ച് പഴയ മെസേജുകൾ കണ്ടെത്താനാകുന്ന ഫീച്ചറാണിത്. ഐഒഎസിലാണ് ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചത്.

advertisement

Also Read- പുതിയ ഇ-മെയിൽ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി യൂട്യൂബ്; ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാട്സ്ആപ്പ് 23.1.75 അപ്ഡേറ്റ് ഉള്ള ഐഒഎസ്സിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഐഫോണിൽ എങ്ങനെയാണ് തീയതി വച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം.

  • ആദ്യം നിങ്ങളുടെ ഐഫോണിൽ നിന്നും വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
  •  ഇനി പഴയ മെസേജ് കണ്ടെത്തേണ്ട ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക
  • advertisement

  •  അടുത്തതായി കോൺടാക്ട് നെയിം ടാപ് ചെയ്ത് സെർച്ച് ഓപ്ഷൻ എടുക്കുക
  • ഇവിടെ ഏത് ഡേറ്റിലുള്ള മെസേജ് വേണമെങ്കിലും നിങ്ങൾക്ക് സെർച്ച് ചെയ്തെടുക്കാം
  • നിർദ്ദിഷ്‌ട തീയതിയിൽ നിങ്ങൾ അയച്ച സന്ദേശത്തിനായി തിരയാൻ, നിങ്ങളുടെ സ്‌ക്രീനിന്റെ വലത് കോണിലുള്ള കലണ്ടർ ഐക്കൺ ടാപ് ചെയ്യുക
  • അപ്പോൾ സെലക്ഷൻ ടൂൾ പ്രത്യക്ഷപ്പെടും. ഇനി വർഷം, മാസം, തീയതി എന്നിവ സെലക്ട് ചെയ്താൽ നിങ്ങൾക്ക് വേണ്ട തീയതിയിലെ മെസേജ് കണ്ടെത്താം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെർച്ച് ബൈ ഡേറ്റ് ഫീച്ചറിനു പുറമേ, സ്വയം മെസേജ് അയക്കാനുള്ള ഓപ്ഷനും ഈ വേർഷനിലുണ്ട്. കൂടാതെ, ഇമേജുകൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റ് എന്നിവ വാട്സ്ആപ്പിലേക്ക് നേരിട്ട് ഡ്രാഗ് ചെയ്യാനും കഴിയും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
സജീവമല്ലാത്ത ​ഗ്രൂപ്പുകൾ തനിയെ അപ്രത്യക്ഷമാകും; 'എക്സ്പയറിങ്ങ് ​ഗ്രൂപ്പ്' ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
Open in App
Home
Video
Impact Shorts
Web Stories