ചിലയ്‌ക്കുന്ന ബ്ലൂബേഡ് തിരികെയെത്തി; ലോഗോ പുനസ്ഥാപിച്ച് ട്വിറ്റർ

Last Updated:

ട്വിറ്റിന്റെ യഥാര്‍ത്ഥ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു

ട്വിറ്റർ
ട്വിറ്റർ
പഴയ പക്ഷിയെ തിരികെയെത്തിച്ച് ട്വിറ്റർ. ട്വിറ്റിന്റെ യഥാര്‍ത്ഥ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ ലോഗോ മാറ്റിക്കൊണ്ടുള്ള മസ്‌കിന്റെ നീക്കം വലിയ വാര്‍ത്തയായിരുന്നു. ഡോജ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ലോഗോയിലുള്ള ഷിബ ഇനു വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ട്വിറ്ററിന്റെ ലോഗോയുടെ സ്ഥാനത്ത് മസ്‌ക് സ്ഥാപിച്ചത്. പക്ഷിയുടെ രൂപത്തിലുള്ള ട്വിറ്ററിന്റെ യഥാര്‍ത്ഥ ചിഹ്നം ഒഴിവാക്കിക്കൊണ്ടായിരുന്നു ഈ നീക്കം.
നേരത്തെ വരെ ട്വിറ്റർ വെബ് തുറക്കുമ്പോൾ, ലോഡിംഗ് സ്‌ക്രീനിൽ പുതിയ ട്വിറ്റർ ലോഗോയായിരുന്നു കാണിച്ചിരുന്നത്. ഒരു സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് ട്വിറ്ററിൽ പുതിയ ലോഗോ പരിചയപ്പെടുത്തിയത്. “@WSBCchairman” എന്ന ഹാൻഡിൽ ഉപയോഗിച്ച് മസ്‌കും ഒരു ട്വിറ്റർ ഉപയോക്താവും തമ്മിൽ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടാണ് പങ്കുവെച്ചിരുന്നത്. എന്തിന് വേണ്ടിയാണ് ട്വിറ്റര്‍ ലോഗോയുടെ സ്ഥാനത്ത് നായയുടെ ചിത്രം കൊണ്ടുവന്നത് എന്നത് മസ്‌കിന് മാത്രം അറിയുന്ന കാര്യമാണ് ഇപ്പോഴും.
advertisement
ഡോജ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ഒരു കേസ് മസ്‌കിനെതിരെ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് പറയപ്പെടുന്നുണ്ട്. മസ്‌കിന്റെ വളര്‍ത്തു നായ ഫ്‌ളോക്കിയും ഷിബ ഇനു വര്‍ഗത്തിലുള്ളതാണ്. മുമ്പ് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന രീതിയില്‍ ഫ്‌ളോക്കി സിഇഒ കസേരയില്‍ ഇരിക്കുന്ന ചിത്രം മസ്‌ക് പങ്കുവെച്ചിരുന്നു. ആളുകളെ ഏപ്രില്‍ ഫൂള്‍ ആക്കുന്നതിന് വേണ്ടിയുള്ള വൈകിയുള്ള നീക്കമായും ഇതിനെ കാണുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ചിലയ്‌ക്കുന്ന ബ്ലൂബേഡ് തിരികെയെത്തി; ലോഗോ പുനസ്ഥാപിച്ച് ട്വിറ്റർ
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement