പുതിയ ഇ-മെയിൽ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി യൂട്യൂബ്; ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

യൂട്യൂബിന്റെ പേരിലുള്ള ഇമെയിൽ വഴി ഫിഷിംഗ് തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

സൈബർ തട്ടിപ്പുകൾ പുതിയ രീതികളിലാണ് അനുദിനം നടന്നു കൊണ്ടിരിക്കുന്നത്. പലപ്പോഴും യാഥാർത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലാണ് പല തട്ടിപ്പുകളും നടക്കുന്നത്. ഓരോ തട്ടിപ്പുകളെകുറിച്ചും ഉപഭോക്താക്കൾക്ക് കമ്പനികളും അധികൃതരും മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പലരും അതൊന്നും ശ്രദ്ധിക്കാറില്ല. അത്തരത്തിലൊരു മുന്നറിയിപ്പുമായാണ് യുട്യൂബ് രംഗത്ത് വന്നിരിക്കുന്നത്. യൂട്യൂബിന്റെ പേരിലുള്ള ഇമെയിൽ വഴി ഫിഷിംഗ് തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യാജ യൂട്യൂബ് ഇമെയിൽ ഐഡിയിൽ നിന്ന് നിരവധി ആളുകൾക്ക് സ്‌കാം മെയിലുകൾ ലഭിക്കുന്നത് യുട്യൂബ് കണ്ടെത്തിയിരുന്നു. ഇത്തരം മെയിലുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മെയിലിൽ കാണുന്ന അറ്റാച്ച്‌മെന്റുകളൊന്നും ഡൗൺലോഡ് ചെയ്യരുതെന്നും ഉപയോക്താക്കൾക്ക് യൂട്യൂബ് മുന്നറിയിപ്പ് നൽകി.
no-reply@youtube.com എന്ന ഐഡിയിൽ നിന്ന് ആളുകൾക്ക് സ്‌കാം ഇമെയിലുകൾ ലഭിക്കുന്നുണ്ടെന്ന് യുട്യൂബ് സ്ഥിരീകരിച്ചു. ഇത് ഒരു ഫിഷിംഗ് ആക്രമണമാണ്. യുട്യൂബ് ഈ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടാതെ ഫിഷിംഗ് അറ്റാക്ക് വഴി തട്ടിപ്പ് നടത്തുന്നത് തടയാൻ ചില സുരക്ഷാ മുൻകരുതലുകളും യുട്യൂബ് തന്നെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
advertisement
എന്താണ് ഫിഷിംഗ് അറ്റാക്ക്?
ഒരു ഔദ്യോഗിക ചാനലിൽ നിന്നോ അല്ലെങ്കിൽ പ്രശസ്തമായ ഏതെങ്കിലും കമ്പനിയിൽ നിന്നോ എന്ന് അവകാശപ്പെടുന്ന വ്യാജ ഇമെയിൽ അയയ്‌ക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള ഫിഷിംഗ് ആക്രമണം ആരംഭിക്കുന്നത്. ആക്രമണകാരിയ്ക്ക് പണം മോഷ്ടിക്കുന്നതിനോ വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യുന്നതിനോ സഹായിക്കുന്ന പാസ്‌വേഡുകൾ പോലുള്ള രഹസ്യ സ്വഭാവമുള്ള ഡാറ്റ മോഷ്ടിക്കുക തുടങ്ങിയവയൊക്കെയാണ് ഫിഷിംഗിന്റെ പ്രധാന ഉദ്ദേശം.
സ്‌കാം മെയിൽ എങ്ങനെ തിരിച്ചറിയാം?
ഈ ഇ-മെയിലുകൾ അയയ്‌ക്കാൻ തട്ടിപ്പുകാർ അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നും അതിനാൽ കെണിയിൽ വീഴാതിരിക്കാൻ ഉള്ളടക്കത്തെക്കുറിച്ചും മെയിൽ അയച്ചയാളെക്കുറിച്ചും ശ്രദ്ധ പുലർത്തണമെന്ന് യുട്യൂബ് പറയുന്നു.
advertisement
  • മെയിൽ അയയ്ക്കുന്നവഡ യഥാർത്ഥത്തിൽ ഉള്ള ആളായിരിക്കും. പക്ഷേ ഐഡി അത് ഒരു തട്ടിപ്പ് ഇമെയിലാണെന്ന് വ്യക്തമായി തെളിയിക്കും. ഉദാഹരണത്തിന്, gmail.com ഉള്ള ഒരു ഐഡിയിൽ നിന്ന് നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും, എന്നാൽ ഐഡിയുടെ മുൻഭാഗത്ത് അക്ഷരത്തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കുക, ഉണ്ടെങ്കിൽ അതൊരു തട്ടിപ്പ് ഇമെയിൽ ആണെന്നുറപ്പിക്കാം.
  • ഇമെയിലിൽ നൽകിയിരിക്കുന്ന ഉള്ളടക്കത്തിന് സാധാരണയായി ഒരു ലിങ്കോ അറ്റാച്ച്മെന്റോ ഉണ്ടാകും, അതിൽ നിങ്ങളോട് ക്ലിക്ക് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെട്ടേക്കാം.
  • അയച്ചയാളുടെ പേരും ഇമെയിൽ ഐഡിയും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുക
  • നിങ്ങളുടെ മൗസ് കഴ്‌സർ അറ്റാച്ച് ചെയ്ത ലിങ്കിലേക്ക് കൊണ്ടുപോകുക, അപ്പോൾ നിങ്ങൾക്ക് ശരിയായ URL ആണോ കാണിക്കുന്നത് എന്നറിയാനാകും.
  • ഒരിക്കലും പാസ്‌വേഡുകളോ യുട്യൂബ് വിശദാംശങ്ങളോ ഇമെയിൽ വഴി ആരുമായും പങ്കിടരുത്.
advertisement
നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല മാർഗം ടു-ഫാക്ടർ സ്ഥിരീകരണം പ്രവർത്തനക്ഷമമാക്കുക എന്നതാണ്. അത് പ്രവർത്തനക്ഷമം ആണെങ്കിൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്‌വേഡും മാത്രമല്ല, പേജിന്റെ സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ ഒരു OTPയും ആവശ്യമാണ്. ഇത് നിങ്ങളുടെ അക്കൗണ്ടിനെ കൂടുതൽ സുരക്ഷിതമാക്കും എന്ന് യുട്യൂബ് ഉറപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
പുതിയ ഇ-മെയിൽ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി യൂട്യൂബ്; ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
  • പാക് അധിനിവേശ കശ്മീരിൽ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം, ഇന്റർനെറ്റ് വിച്ഛേദിച്ചു.

  • അർധരാത്രി മുതൽ ഇന്റർനെറ്റ് വിച്ഛേദിച്ചുവെന്ന് റിപ്പോർട്ട്, 2000-ത്തിലധികം പോലീസ് വിന്യസിച്ചു.

  • 38 ഇന ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതമായി പ്രതിഷേധം തുടരുമെന്ന് എഎസി അറിയിച്ചു.

View All
advertisement