TRENDING:

Facebook | ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക്

Last Updated:

ഗോ ബാക്ക് ഓപ്ഷൻ ക്ലിക്ക് ചെയ്ത് വാർത്ത ഷെയർ ചെയ്യാതിരിക്കാം. അതല്ലെങ്കിൽ കൺടിന്യൂ ക്ലിക്ക് ചെയ്ത് വാർത്ത ഷെയർ ചെയ്യാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
90 ദിവസത്തിന് മുകളിൽ പഴയക്കമുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ നോട്ടിഫിക്കേഷനായി വരുന്ന ഫീച്ചറുമായി ഫെയ്സ്ബുക്ക്. പഴയ വാർത്തകൾ ഷെയർ ചെയ്യുമ്പോൾ രണ്ട് ഓപ്ഷനുകൾ സ്ക്രീനിൽ പ്രത്യേക്ഷപ്പെടും.
advertisement

ഗോ ബാക്ക് ഓപ്ഷൻ ക്ലിക്ക് ചെയ്ത് വാർത്ത ഷെയർ ചെയ്യാതിരിക്കാം. അതല്ലെങ്കിൽ കൺടിന്യൂ ക്ലിക്ക് ചെയ്ത് വാർത്ത ഷെയർ ചെയ്യാം. പഴയ വിവരങ്ങളാണെന്ന് അറിയാതെയാണ് പലപ്പോഴും ഇത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്.

പുതിയ ഫീച്ചറോടെ വാർത്തകൾ പഴയതാണെന്ന് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും. വാർത്ത പുതിയ സാഹചര്യത്തിലും പ്രസക്തമാണെന്ന് ഉപഭോക്താവിന് തോന്നിയാൽ ഷെയർ ചെയ്യുകയുമാകാം.

advertisement

TRENDING:കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]

advertisement

പഴയ വാർത്തകൾ പ്രചരിക്കപ്പെട്ട് തെറ്റിദ്ധരിക്കപ്പെടുന്ന സംഭവം ഫേസ്ബുക്കിൽ നിരവധി തവണയുണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മറ്റൊരു സന്ദർഭത്തിൽ പറഞ്ഞ വസ്തുതകൾ പുതിയ സാഹചര്യങ്ങളിൽ വീണ്ടും പ്രചരിപ്പിക്കപ്പെട്ടുള്ള പ്രചരണങ്ങളും ഫെയ്സ്ബുക്കിൽ പതിവാണ്. ഇതിനെതിരെ പാരതികളും ഉയർന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Facebook | ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക്
Open in App
Home
Video
Impact Shorts
Web Stories