മെഷീൻ ലേണിംഗ് ഉപയോഗിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്ന സംവിധാനമാണിത്. പ്രളയം മുൻകൂട്ടി കണ്ട് സജ്ജരായിരിക്കാൻ ആളുകൾക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുന്നതിനായാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമ്മൾ കഴിയുന്ന പ്രദേശത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടോ എന്നതടക്കം മുൻകൂട്ടി വിവരങ്ങൾ ലഭ്യമാക്കും. ജലനിരപ്പ് ഉയരുന്നതും താഴുന്നതും അടക്കമുള്ള വിവരങ്ങളും ദൃശ്യഅവലോകനങ്ങളും ലഭിക്കും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ കളർ കോഡഡ് മാപ്പ് സംവിധാനവും ഉണ്ടാകും. രാജ്യത്തെ 250000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 200 ദശലക്ഷം ആളുകളെ ഉൾക്കൊള്ളുന്നതാണ് പുതിയ സംവിധാനം.
advertisement
You may also like:Happy Anniversary | മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മുഹമ്മദ് റിയാസ് [NEWS]തിരുവനന്തപുരത്ത് ഏഴുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി [NEWS] ബസ് കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി തെന്നിവീണു; കണ്ണൂരിൽ ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം [NEWS]
പ്രളയപ്രവചന സംവിധാനം ആളുകളെ എങ്ങനെ സഹായിക്കുന്നു എന്ന് മനസിലാക്കുന്നതിനായി ഗൂഗിൾ, യേലുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പ്രളയബാധിത മേഖലകൾ സന്ദർശിച്ച് നടത്തിയ സർവേയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുമ്പ് തന്നെ 65% ആളുകൾക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നതായി കണ്ടെത്തി. ജീവനും വിലപ്പെട്ട വസ്തുക്കളും സംരക്ഷിക്കുന്നതിനായുള്ള തയ്യാറെടുപ്പുകളും ഇവർ ഇതനുസരിച്ച് ആരംഭിച്ചതായും വ്യക്തമായി. പാരമ്പര്യ പ്രളയ പ്രവചന സംവിധാനങ്ങൾ വഴി അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. 20% ത്തിൽ താഴെ ആളുകൾ മാത്രമാണ് ഈ സംവിധാനം വഴി വിവരങ്ങൾ സ്വീകരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
എന്നാൽ നദികളിലെ ജലനിരപ്പിൽ തുടങ്ങി ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ പ്രദേശങ്ങളുടെ ഭൂപ്രകൃതിയടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ സംവിധാനം പ്രവർത്തിക്കുന്നത്. ഓരോ മണിക്കൂറിലെയും ജലനിരപ്പ് കണക്ക് അറിയാന്‍ ഇന്ത്യൻ സെൻട്രൽ വാട്ടർ കമ്മീഷന്‍റെ സഹകരണവും ഉറപ്പാക്കും. ഈ വിവരങ്ങൾ ഒക്കെ അടിസ്ഥാനപ്പെടുത്തിയാകും പ്രവചനം.
'കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ സെന്‍ട്രൽ വാട്ടർ കമ്മീഷനുമായി ചേർന്ന് മോഡൽ വിപുലീകരിക്കുകയായിരുന്നു. ജൂണിൽ മൺസൂൺ കാലത്താണ് സുപ്രധാനമായ ഒരു നാഴികകല്ലില്ലെത്തിയത്. ഞങ്ങളുടെ സംവിധാനം ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ ടെക്നോളജി ഉപയോഗപ്പെടുത്തി സർക്കാർ അയക്കുന്ന എല്ലാ അലർട്ടുകളുടെയും ലക്ഷ്യം കൂടുതൽ മെച്ചപ്പെടുത്തും' ഗൂഗിൾ വിപി എഞ്ചിനിയറിംഗ് ആൻഡ് ക്രൈസിസ് റെസ്പോൺസ് ലീഡ് യോസി മത്യാസ് വ്യക്തമാക്കി.