ബസ് കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി തെന്നിവീണു; കണ്ണൂരിൽ ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കാറിൽ നിന്നിറങ്ങി ബസിന് സമീപത്തേക്ക് ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു.
കണ്ണൂർ: ബസ് കയറാൻ ഓടുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ ആണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിലായിരുന്നു അപകടം. 26 വയസായിരുന്നു.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഭർത്താവിനൊപ്പംമെത്തി കാറിൽ നിന്നിറങ്ങി ബസിന് സമീപത്തേക്ക് ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു.
താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യ ആറ് മാസം ഗർഭിണിയായിരുന്നു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2020 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസ് കയറാൻ ഓടുന്നതിനിടെ സാരിയിൽ ചവിട്ടി തെന്നിവീണു; കണ്ണൂരിൽ ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം