തിരുവനന്തപുരത്ത് ഏഴുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
തിരുവനന്തപുരം: കാട്ടാക്കട കണ്ടല കോട്ടയിൽ വീട്ടിൽ മുഹമ്മദ് സലിം (42) മകൻ ആഷ്ലിൻ സലിം (7) എന്നിവരാണ് മരിച്ചത്. ആഷ്ലിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സലീം തൂങ്ങിമരിക്കുകയായിരുന്നു. വ്യവസായവകുപ്പിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനായ സലിം ഇയാളുടെ കുടുംബവീടിന് സമീപം ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെത്തിയ സഹോദരിയാണ് സലിമിനെ തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്. തുടർന്ന് അന്വേഷണത്തിൽ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വ്യവസായ വകുപ്പ് ജീവനക്കാരിയായിരുന്ന അമ്പിളി എന്ന യുവതിയെ സലിം പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് ആഷ്ലിൻ. എന്നാൽ അഞ്ച് വർഷം മുമ്പ് അസുഖബാധിതയായി ഇവർ മരിച്ചു. തുടർന്ന് ആശ്രിത നിയമനത്തിലാണ് വ്യവസായ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്.
You may also like:Gold Smuggling| രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നത്; മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ് [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI [NEWS] 'മൊത്തം അവിഹിതം' | ഡേറ്റിംഗ് ആപ് നിരോധിച്ച് പാകിസ്ഥാൻ [NEWS]
ഭാര്യയുടെ മരണശേഷം ഇയാൾ വീണ്ടും രണ്ട് തവണ വിവാഹിതനായി. ഇതിൽ രണ്ടാം വിവാഹവും പരാജയപ്പെട്ടു. നിലമ്പൂർ സ്വദേശിനിയായ ഫസീലയുമായി കഴിഞ്ഞ മാസം ഒൻപതിനായിരുന്നു ഇയാളുടെ മൂന്നാം വിവാഹം. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഇവർ സ്വന്ത് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് സലിമും മകനും വീട്ടില്‍ തനിച്ചായത്.
advertisement
വൈകിട്ട് മൂന്നരയോടുകൂടി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ മാറനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2020 6:41 AM IST