TRENDING:

ആധാറും പാനും ഇതുവരെ ബന്ധിപ്പിച്ചില്ലേ? സ്മാര്‍ട്ട്ഫോൺ വഴി എളുപ്പത്തിൽ ലിങ്ക് ചെയ്യുന്നത് എങ്ങനെ?

Last Updated:

ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നിങ്ങളുടെ പാന്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച് 31-നാണ്. ഇതുവരെ ഇവ ബന്ധിപ്പിക്കാത്തവർക്ക് 1,000 രൂപ നല്‍കി ആധാറും പാനും ലിങ്ക് ചെയ്യാവുന്നതാണ്. അവസാന തീയതിക്ക് ശേഷം (2023 മാര്‍ച്ച് 31-ന് ശേഷം), ആധാറും പാനും ലിങ്ക് ചെയ്യുന്നതിന് 10,000 രൂപ നല്‍കണം, ഇല്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവാകും. ഇനിയും ലിങ്ക് ചെയ്യാത്തവര്‍ക്ക് എളുപ്പത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലൂടെ ആധാറുമായി പാന്‍ കാര്‍ഡ് വേഗത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്.
advertisement

ഇന്റര്‍നെറ്റ് കണക്ഷനുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഇത് ചെയ്യാന്‍ സാധിക്കും. ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നിങ്ങളുടെ പാന്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്. അതിന് ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് incometaxindiaefiling.gov.in വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒരു പുതിയ അക്കൗണ്ട് തുറക്കുക.

Also read-ആധാര്‍ – പാന്‍ ബന്ധിപ്പിക്കൽ മുതൽ ഐടിആര്‍ ഫയലിംഗ് വരെ: ഏപ്രില്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

advertisement

ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡി നിങ്ങളുടെ പാന്‍ നമ്പറായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. അതുപോലെ, utiitsl.com അല്ലെങ്കില്‍ egov-nsdl.co.in തുടങ്ങിയ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴിയും ആധാറും പാനും ലിങ്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റ് തുറന്നാൽ, “link your PAN with Aadhaar” (നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യുക) എന്ന് പറയുന്ന ഒരു പോപ്പ്അപ്പ് മെസേജ് നിങ്ങള്‍ക്ക് കാണാനാകും, അത് ഇല്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിംഗ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

advertisement

അടുത്ത മെനുവില്‍, എല്ലാ വിശദാംശങ്ങളും പരിശോധിച്ച്, ‘ആധാര്‍ ടു ലിങ്ക്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതേസമയം, 20 ശതമാനം പാന്‍ ഉപയോക്താക്കളും ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. പാന്‍കാര്‍ഡും ആധാറും എസ്എംഎസ് വഴിയും ബന്ധിപ്പിക്കാവുന്നതാണ്. അതിന് ടെക്സ്റ്റ് മെസേജ് ആപ്പ് തുറക്കുക. തുടര്‍ന്ന് UIDPAN format-ല്‍ മെസേജ് അയച്ചാൽ മതി. UIDPAN സ്പേസ് അടിച്ച ശേഷം 12 അക്ക ആധാര്‍ ടൈപ്പ് ചെയ്യുക. ശേഷം സ്പേസ് ഇടുക. പിന്നീട് 10 അക്ക പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.

advertisement

Also read- പാൻ കാർഡ് ഉപയോഗിച്ചുള്ള വായ്പാ തട്ടിപ്പ് തടയുന്നത് എങ്ങനെ?

പിന്നീട് നിങ്ങളുടെ രജിസ്റ്റേര്‍ഡ് ഫോണ്‍ നമ്പരില്‍ നിന്ന് ഈ മെസേജ് 567678, എന്ന നമ്പരിലേക്കോ, 56161 എന്ന നമ്പരിലേക്കോ അയയ്ക്കുക. ശേഷം ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചുവെന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ് അത്യാവശ്യമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ആധാറും പാനും ഇതുവരെ ബന്ധിപ്പിച്ചില്ലേ? സ്മാര്‍ട്ട്ഫോൺ വഴി എളുപ്പത്തിൽ ലിങ്ക് ചെയ്യുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories