ഇന്റർഫേസ് /വാർത്ത /Money / ആധാര്‍ - പാന്‍ ബന്ധിപ്പിക്കൽ മുതൽ ഐടിആര്‍ ഫയലിംഗ് വരെ: ഏപ്രില്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

ആധാര്‍ - പാന്‍ ബന്ധിപ്പിക്കൽ മുതൽ ഐടിആര്‍ ഫയലിംഗ് വരെ: ഏപ്രില്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് മുതല്‍ നികുതികള്‍ ആസൂത്രണം ചെയ്യുന്നത് വരെ ചെയ്ത് തീർക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്

2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് മുതല്‍ നികുതികള്‍ ആസൂത്രണം ചെയ്യുന്നത് വരെ ചെയ്ത് തീർക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്

2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് മുതല്‍ നികുതികള്‍ ആസൂത്രണം ചെയ്യുന്നത് വരെ ചെയ്ത് തീർക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്

  • Share this:

2022-23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുകയും ഏപ്രില്‍ 1 പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയും ചെയ്യും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതു കൊണ്ട് തന്നെ പലരും പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള ആലോചനയിലാകും. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് മുതല്‍ നികുതികള്‍ ആസൂത്രണം ചെയ്യുന്നത് വരെ ചെയ്തു തീർക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

പാന്‍-ആധാര്‍ ബന്ധിപ്പിക്കൽ:  നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി 2023 മാര്‍ച്ച് 31ന് മുമ്പ് ലിങ്ക് ചെയ്യണമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 1000 രൂപ പിഴ നല്‍കി പാനും ആധാറും ഇപ്പോള്‍ ലിങ്ക് ചെയ്യാവുന്നതാണ്. പിഴ കൂടാതെ പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 ആയിരുന്നു. മാത്രമല്ല, പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.

ഐടിആര്‍ പുതുക്കല്‍: 2020 സാമ്പത്തിക വര്‍ഷം അല്ലെങ്കില്‍ 2020-21 (AY21) മൂല്യനിര്‍ണ്ണയ വര്‍ഷത്തേക്കുള്ള അപ്ഡേറ്റ് ചെയ്ത ഐടിആര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതിദായകര്‍ ചില വരുമാന വിശദാംശങ്ങള്‍ ഒഴിവാക്കുകയോ എന്തെങ്കിലും പിശക് വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ പുതുക്കിയ ഐടിആര്‍ മാർച്ച് 31ന് മുമ്പ് ഫയല്‍ ചെയ്യണം. 2020 സാമ്പത്തിക വര്‍ഷത്തിലെ ഐടിആര്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ അതും ഫയല്‍ ചെയ്യാം.

ഫോം 12ബിബി: ഫോം 12ബിബി ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയും മാര്‍ച്ച് 31 ആണ്. നികുതി ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ നിക്ഷേപങ്ങളില്‍ ഇളവുകള്‍ ക്ലെയിം ചെയ്യാന്‍ ഒരു ജീവനക്കാരന്‍ ഈ ഫോം തൊഴിലുടമയ്ക്ക് സമര്‍പ്പിക്കണം.

2016 ജൂണ്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ), ലീവ് ട്രാവല്‍ ഇളവുകള്‍ (എല്‍ടിസി), ഹോം ലോണിന്റെ പലിശ എന്നിവ ഫോമില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളാണ്.

ടാക്‌സ് സേവിംങ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് : 2023 മാര്‍ച്ച് 31-ന് മുമ്പ് നടത്തിയ നിക്ഷേപങ്ങള്‍ക്ക്, 2023 സാമ്പത്തിക വർഷത്തിൽ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ പഴയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കിഴിവ് ക്ലെയിം ചെയ്യാന്‍ സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം, നികുതിദായകര്‍ക്ക് പഴയ നികുതി വ്യവസ്ഥയില്‍ 1.5 ലക്ഷം രൂപ പരിധിയില്‍ കിഴിവുകള്‍ ക്ലെയിം ചെയ്യാം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്), നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) എന്നിവയാണ് ഇതിനായി പരിഗണിക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍.

മുന്‍കൂര്‍ നികുതി: 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യതയുള്ള ഓരോ നികുതിദായകനും മുന്‍കൂര്‍ നികുതി നല്‍കാം. ഇത് നാല് ഗഡുക്കളായാണ് നല്‍കുന്നത്. അടയ്ക്കേണ്ട നികുതിയുടെ 15 ശതമാനം ജൂണ്‍ 15-നും അടുത്ത 30 ശതമാനം സെപ്റ്റംബര്‍ 25-നും, മറ്റൊരു 30 ശതമാനം ഡിസംബര്‍ 15-നും, ബാക്കി 25 ശതമാനം നിലവിലുള്ള സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് 15-നും മുമ്പ് അടയ്ക്കണം.

First published:

Tags: Aadhaar-PAN Linking, ITR Filing