പാൻ കാർഡ് ഉപയോഗിച്ചുള്ള വായ്പാ തട്ടിപ്പ് തടയുന്നത് എങ്ങനെ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരാളുടെ പാൻ കാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർക്ക് അനധികൃത ഇടപാടുകൾ നടത്താനും ആഭരണങ്ങൾ വാങ്ങാൻ പോലും കഴിയും
സാമ്പത്തിക ഇടപാടുകൾക്ക് ഉൾപ്പടെ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന ഒരു രേഖയാണ് പാൻ കാർഡ്. പാൻ കാർഡ് ഇല്ലാതെ വലിയ സാമ്പത്തിക ഇടപാടുകളൊന്നും നടത്താനാകില്ല. ഒരു വ്യക്തിയെ സാമ്പത്തികമായി തിരിച്ചറിയാൻ ആദായനികുതി വകുപ്പ് ഉപയോഗിക്കുന്ന ആൽഫ-ന്യൂമറിക് കോഡ് ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകൾക്കും സാധുതയുള്ള നികുതി നൽകുന്നുവെന്ന് ഉറപ്പാക്കാനും ഇത് അധികാരികളെ സഹായിക്കുന്നു. എന്നാൽ പാൻകാർഡുകൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ഒരാളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പാൻ കാർഡ് ദുരുപയോഗത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും പ്രധാന മാർഗ്ഗം ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയാണ്. അതിനായി CIBIL, Experian, Hard Mark പോലുള്ള കമ്പനികൾ സബ്‌സ്‌ക്രൈബ് ചെയ്യാം. ചില കമ്പനികൾ ഇതിന് പണം ഈടാക്കുന്നു, മറ്റുള്ളവർ സ്കോർ സൗജന്യമായി പരിശോധിക്കാൻ അനുവദിക്കുന്നു.
പാൻ കാർഡ് എങ്ങനെ ദുരുപയോഗം ചെയ്യാം? ഒരാളുടെ പാൻകാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർക്ക് വായ്പ എടുക്കാനാകും. എന്നാൽ ഈ ബാധ്യത കാർഡ് ഉടമയ്ക്കാകും വരുക. ഒരാളുടെ പാൻ കാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർക്ക് അനധികൃത ഇടപാടുകൾ നടത്താനും കഴിയും. പാൻ കാർഡ് ഉപയോഗിച്ച് ആഭരണങ്ങൾ പോലും വാങ്ങാൻ കഴിയും. സാധാരണഗതിയിൽ, ഒരു നിശ്ചിത മൂല്യത്തിന്റെ ഇടപാടിന്, ജ്വല്ലറികളിൽ പോലും ഒരു പാൻ കാർഡ് ആവശ്യമാണ്. മറ്റ് അനധികൃത ആവശ്യങ്ങൾക്കും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും പാൻകാർഡ് ഉപയോഗിക്കാനാകും.
advertisement
ഏതെങ്കിലും വെബ്സൈറ്റ് പാൻ നമ്പർ നൽകേണ്ടിവന്നാൽ അതിന് മുമ്പായി HTTPS എന്ന പ്രിഫിക്‌സ് ഉപയോഗിക്കുക. പ്രസ്തുത വെബ്‌സൈറ്റ് SSL സാക്ഷ്യപ്പെടുത്തിയതാണെന്നും ഇടപാട് സുരക്ഷിതമാണെന്നും ഇതുവഴി അറിയാനാകും.
ഇനി പാൻ കാർഡിന്റെ ഒരു പകർപ്പാണ് നൽകുന്നതെങ്കിൽ, അത് ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ പകർപ്പിൽ തീയതിയും സമയവും എഴുതുക.
സ്ഥിരീകരിക്കാത്തതും വിശ്വസനീയമല്ലാത്തതുമായ ഉറവിടങ്ങളിൽ ഒരുകാരണവശാലും പേരും ജനനത്തീയതിയും നൽകരുത്.
പൊരുത്തക്കേടുകൾ കണ്ടെത്താൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോറുകൾ പരിശോധിക്കുന്നത് തുടരുക.
എന്തെങ്കിലും പാൻ പൊരുത്തക്കേടുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പരാതി സമർപ്പിക്കണമെങ്കിൽ, Aaykar Sampark ഹെൽപ്പ് ലൈനുകളിലേക്ക് ലോഗിൻ ചെയ്യാം. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
advertisement
ഒന്നാമതായി, TIN NSDL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഹോം പേജിലെ ‘കസ്റ്റമർ കെയർ’ വിഭാഗം കണ്ടെത്തുക.
ഇപ്പോൾ ‘കസ്റ്റമർ കെയർ’ ക്ലിക്ക് ചെയ്യുമ്പോൾ, ഡ്രോപ്പ്-ഡൗൺ മെനുവിലെ ‘പരാതികൾ/അന്വേഷണങ്ങൾ’ ടാബിൽ ക്ലിക്ക് ചെയ്യുക.
അതിനുശേഷം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ രേഖപ്പെടുത്തുകയും പരാതിയുടെ സ്വഭാവം വിവരിക്കുകയും ചെയ്യുക.
ഇതിനുശേഷം, ക്യാപ്‌ച കോഡ് നൽകി ഫോം സമർപ്പിച്ചാൽ, പരാതി രജിസ്റ്റർ ചെയ്യാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
March 21, 2023 6:28 PM IST