TRENDING:

ക്ലബ്ബ്ഹൗസിന് പിന്നാലെ ഓ‍ഡിയോ റൂം സേവനവുമായി ഫേസ്ബുക്ക്; പരീക്ഷണത്തിന് നേതൃത്വം നൽകി സ‍ക്ക‍‍ർബ‍ർ​ഗ്

Last Updated:

സോഷ്യൽ ഓഡിയോ റൂം സ്റ്റാ‍ർട്ട് അപ് ആയ ക്ലബ്‌ഹൗസ് ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം ഡൗൺ‌ലോഡുകളിലേക്ക് കുതിച്ചതോടെയാണ് ഫേസ്ബുക്കും പുതിയ ഓഡിയോ റൂം സേവനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്ലബ്ബ്ഹൗസിന് പിന്നാലെ ഓ‍ഡിയോ റൂം സേവനവുമായി ഫേസ്ബുക്കും രം​ഗത്ത്. യു‌എസിൽ ഫേസ്ബുക്കിന്റെ പുറത്തിറക്കാനൊരുങ്ങുന്ന ലൈവ് ഓഡിയോ റൂം സേവനത്തിന്റെ ആദ്യ പൊതു പരീക്ഷണം ചൊവ്വാഴ്ച മാർക്ക് സുക്കർബർഗിന്റെ നേതൃത്വത്തിൽ നടത്തി. ഫേസ്ബുക്കിന്റെ എആർ, വിആർ വൈസ് പ്രസിഡന്റ് ആൻഡ്രൂ ബോസ്വർത്തും ഫേസ്ബുക്ക് ആപ്പ് മേധാവി ഫിഡ്ജി സിമോയും ടെസ്റ്റിൽ പങ്കെടുത്തു.
Mark Zuckerberg
Mark Zuckerberg
advertisement

സോഷ്യൽ ഓഡിയോ റൂം സ്റ്റാ‍ർട്ട് അപ് ആയ ക്ലബ്‌ഹൗസ് ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം ഡൗൺ‌ലോഡുകളിലേക്ക് കുതിച്ചതോടെയാണ് ഫേസ്ബുക്കും പുതിയ ഓഡിയോ റൂം സേവനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ 'സ്‌പെയ്‌സും' സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ, സ്ലാക്ക്, ടെലിഗ്രാം എന്നിവയും ക്ലബ്ബ്ഹൗസിനോട് മത്സരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Also Read 'ആരാധനാലയങ്ങൾ തുറക്കണം'; സർക്കാരിനോട് ഓർത്തഡോക്സ് സഭ

ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂം

advertisement

കഴിഞ്ഞ മാസം മുതൽ തായ്‌വാനിൽ പ്രമുഖ വ്യക്തികളിലും സൃഷ്ടാക്കൾക്കിടയിലും ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂമുകൾ പരീക്ഷിക്കുന്നുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച, സുക്കർബർഗ് മൂന്ന് ഫേസ്ബുക്ക് ഗെയിമിംഗ് സൃഷ്ടാക്കളായ സ്റ്റോൺ‌മൗണ്ടെയ്ൻ 64, ക്വീൻ എലിമിനേറ്റർ, ദി ഫിയേഴ്സ്ഡിവക്വീൻ എന്നിവരുമായി സംസാരിച്ചു. തത്സമയ ഓഡിയോ സെഷനിൽ പുതിയ ഗെയിമിംഗ് സവിശേഷതകളെക്കുറിച്ചുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. എതിരാളിയായ ക്ലബ്‌ഹൗസിന് സമാനമായ രീതിയിലാണ് ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമുകൾ എന്നും റിപ്പോ‍‍ർട്ടുകളുണ്ട്. ഉപഭോക്താക്കൾക്കായുള്ള ഇന്റർ‌ഫേസിൽ‌ സ്പീക്കറും ലഭ്യമാണ്.

advertisement

Also Read കോവിഡ് വകഭേദമായ കോവിഡ് ഡെൽറ്റ പ്ലസിന്റെ തീവ്രത, വ്യാപന ശേഷി എന്നിവയെക്കുറിച്ച് അറിയാം

ശ്രോതാക്കൾക്ക് സ്ട്രീം ലൈക്ക് ചെയ്യാനും ഓഡിയോ റൂം ഒരു ഗ്രൂപ്പിലേക്കോ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്കോ അല്ലെങ്കിൽ റൂം ലിങ്ക് വഴി മറ്റുള്ളവരുമായി ഷെയ‍ർ ചെയ്യാനോ കഴിയും. ഓഡിയോ റൂം പൊതുജനങ്ങളിലേയ്ക്ക് എന്ന് എത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും സുക്കർ‌ബർ‌ഗ് നൽകിയിട്ടില്ല.

ക്ലബ്ബ്ഹൗസ് തരം​ഗം

തത്സമയ ഓഡിയോ റൂമുകളും സൗണ്ട്ബൈറ്റുകളും ഉൾപ്പെടെ നിരവധി ശബ്ദ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ ഈ വർഷം ഏപ്രിലിൽ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ആൻഡ്രീസെൻ ഹൊറോവിറ്റ്സിന്റെ പിന്തുണയുള്ള ക്ലബ്‌ഹൗസ് ജനപ്രിയ സോഷ്യൽ ഓഡിയോ റൂമായി ഉയർന്നു വന്നതോടെയാണ് ഫേസ്ബുക്ക് ഈ മേഖലയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയത്. ക്ലബ്‌ഹൗസ് അടുത്തിടെ ലോകമെമ്പാടും ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു.

advertisement

Also Read കൊക്ക കോളയ്ക്ക് പിന്നെയും തിരിച്ചടി; റൊണാള്‍ഡോയ്ക്ക് പിന്നാലെ കുപ്പികള്‍ എടുത്ത് മാറ്റി ലൊക്കാറ്റലിയും

ട്വിറ്ററിന്റെ സ്പെയ്സ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്വിറ്റർ നിലവിൽ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കൾക്കും ഓഡിയോ ചാറ്റ് റൂമായ സ്പെയ്സ് സേവനം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യക്ക് പുറത്ത്, 600 അല്ലെങ്കിൽ അതിൽ കൂടുതൽ ഫോളോവേഴ്സുള്ള ട്വിറ്റർ ഉപഭോക്താക്കൾക്ക് സ്പെയ്സ് ഹോസ്റ്റ് ചെയ്യാൻ കഴിയും. ഈ മാസം ആദ്യം, ഡെസ്ക്ടോപ്പിൽ നിന്നും മൊബൈൽ വെബ് ബ്രൗസറുകളിൽ നിന്നും ഈ തത്സമയ ഓഡിയോ ചാറ്റ് റൂമുകളിലേക്ക് പ്രവേശിക്കാൻ ട്വിറ്റർ ഉപയോക്താക്കളെ അനുവദിച്ചു തുടങ്ങി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ക്ലബ്ബ്ഹൗസിന് പിന്നാലെ ഓ‍ഡിയോ റൂം സേവനവുമായി ഫേസ്ബുക്ക്; പരീക്ഷണത്തിന് നേതൃത്വം നൽകി സ‍ക്ക‍‍ർബ‍ർ​ഗ്
Open in App
Home
Video
Impact Shorts
Web Stories