Explained: കോവിഡ് വകഭേദമായ കോവിഡ് ഡെൽറ്റ പ്ലസിന്റെ തീവ്രത, വ്യാപന ശേഷി എന്നിവയെക്കുറിച്ച് അറിയാം

Last Updated:

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച്, പുതിയ കെ 417എൻ വേരിയന്റിനൊപ്പം ഡെൽറ്റയുടെ (ബി .1.617.2) 63 ജീനോമുകൾ ഇതുവരെ ആഗോള ശാസ്ത്ര സംരംഭമായ ജിഐഎസ്എഐഡി കണ്ടെത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വർദ്ധിപ്പിച്ച ഉയർന്ന വ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന് മാറ്റം സംഭവിച്ച് ‘ഡെൽറ്റ പ്ലസ്’ വേരിയന്റായാണ് ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നത്. ഇത് ‘AY.1 ′ വേരിയൻറ് എന്നും അറിയപ്പെടുന്നു. ഡെൽറ്റ അഥവാ ബി .1.617.2 വേരിയന്റിന് മ്യൂട്ടേഷൻ സംഭവിച്ചാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയൻറ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് ഡെൽറ്റ വേരിയന്റുകളാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച്, പുതിയ കെ 417എൻ വേരിയന്റിനൊപ്പം ഡെൽറ്റയുടെ (ബി .1.617.2) 63 ജീനോമുകൾ ഇതുവരെ ആഗോള ശാസ്ത്ര സംരംഭമായ ജിഐഎസ്എഐഡി കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വേരിയന്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ആറ് ഡെൽറ്റ പ്ലസ് ജീനോമുകൾ കണ്ടെത്തിയിട്ടുണ്ട്.
ഡെൽറ്റ പ്ലസ് വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
പുതിയ ഡെൽറ്റ പ്ലസ് വേരിയന്റ് മനുഷ്യ കോശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡൽഹിയിലെ സി‌എസ്‌ഐ‌ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ‌ജി‌ഐ‌ബി) യിലെ ക്ലിനീഷ്യനും ശാസ്ത്രജ്ഞനുമായ വിനോദ് സ്കറിയ പറഞ്ഞു. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ വകഭേദം കൂടുതലുള്ളതെന്നും ഡെൽറ്റ പ്ലസ് ഈ വർഷം മാർച്ച് അവസാനം യൂറോപ്പിൽ കണ്ടെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിലവിലെ ചികിത്സാ രീതികളോട് പുതിയ വകഭേദം എങ്ങനെ പ്രതികരിക്കും?
പുതിയ വകഭേദത്തിന്റെ രോഗ തീവ്രതയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അടുത്തിടെ ഇന്ത്യയിൽ അംഗീകാരം ലഭിച്ച കോവിഡിനായുള്ള മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ചികിത്സയെ ഡെൽറ്റ പ്ലസ് പ്രതിരോധിക്കും. രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ ശരീരം സ്വാഭാവികമായി ഉൽ‌പാദിപ്പിക്കുന്ന പ്രോട്ടീനുകളായ ആന്റിബോഡികൾക്ക് സമാനമായി, ലാബിൽ സൃഷ്ടിക്കുന്ന മോണോക്ലോണൽ ആന്റിബോഡികൾ രോഗത്തിനെതിരെ പോരാടും. SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീനെതിരായി പ്രവർത്തിക്കുന്ന മോണോക്ലോണൽ ആന്റിബോഡികളാണ് കാസിരിവിമാബും ഇംദേവിമാബും. വൈറസ് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മരുന്നുകളാണിവ.
advertisement
എന്നാൽ പുതിയ വകഭേദം ആന്റിബോഡി കോക്ടെയ്ൽ ഉപയോഗിക്കുന്നതിൽ ചില തിരിച്ചടികൾ ഉണ്ടാക്കുമെങ്കിലും തെറാപ്പിയോടുള്ള പ്രതിരോധം രോഗത്തിന്റെ തീവ്രതയുടെ സൂചനയല്ലെന്ന് ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാൽ അഭിപ്രായപ്പെട്ടു.
പുതിയ വകഭേദത്തിന്റെ പകർച്ചാശേഷി
പുതിയ വേരിയന്റിന്റെ വ്യാപനം നിർണ്ണയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ വകഭേദത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പൾമോണോളജിസ്റ്റും മെഡിക്കൽ ഗവേഷകയുമായ വിനീത ബാൽ കൂട്ടിച്ചേർത്തു.
ഡെൽറ്റ-പ്ലസ് വേരിയന്റിന്റെ സാന്നിദ്ധ്യമുണ്ടോയെന്നറിയാൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ കെമിക്കൽ ലബോറട്ടറി (സി‌എസ്‌ഐ‌ആർ-എൻ‌സി‌എൽ) രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. നേരത്തെ ഡെൽറ്റ പ്ലസ് വേരിയന്റ് ബാധിച്ച ആറ് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 7 മുതൽ 13 വരെ കോവിഡ് കേസുകളുടെ എണ്ണത്തിൽ സിന്ധുദുർഗും രത്‌നഗിരിയും യഥാക്രമം 13.06, 9.03 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. സജീവമായ കോവിഡ് കേസുകൾ ഏറ്റവും കൂടുതലുള്ള രണ്ട് ജില്ലകളാണിവ.
advertisement
Keywords:
Link:
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കോവിഡ് വകഭേദമായ കോവിഡ് ഡെൽറ്റ പ്ലസിന്റെ തീവ്രത, വ്യാപന ശേഷി എന്നിവയെക്കുറിച്ച് അറിയാം
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement